truecaller-spam

ന്യൂഡൽഹി: 4.75 കോടി ഇന്ത്യക്കാരുടെ വിവരങ്ങൾ ട്രൂകോളർ ചോർത്തി 75000 രൂപയ്ക്ക് (1000 ഡോളർ) ഡാർക്ക് വെബ്ബിൽ വിൽപന നടത്തിയെന്ന ഓൺലൈൻ അന്വേഷണ ഏജൻസിയായ സൈബിളിന്റെ വാദത്തെ ട്രൂകോളർ തള്ളിക്കളഞ്ഞു.

ഡാറ്റാബേസിൽ ഒരു ലംഘനവും നടന്നിട്ടില്ലെന്നും എല്ലാ ഉപഭോക്താക്കളുടെയും വിവരങ്ങൾ സുരക്ഷിതമാണെന്നും കമ്പനി വക്താവ് അറിയിച്ചു.

ട്രൂകോളർ ഡാറ്റാബേസിൽ നിന്നുള്ള 2019ലെ ഉപഭോക്ത്യ വിവരങ്ങളാണ് ഡാർക്ക് വെബ്ബിൽ വിൽപനയ്ക്കുള്ളതെന്ന് സൈബിളിന്റെ ബ്ളാഗ് പോസ്റ്റിൽ പറയുന്നു. ഇത്രയും കുറഞ്ഞ വിലയ്ക്ക് ഡാറ്റാബോസ് വിൽപന നടത്തുന്നത് തങ്ങളെ അത്ഭുതപ്പെടുത്തിയെന്നും ബ്ളോഗ് പോസ്റ്റിൽ പറയുന്നു.

ഫോൺ നമ്പറുകൾ, പേരുകൾ, ലിംഗഭേദം, ലൊക്കേഷനുകൾ, ഇമെയിൽ ഐഡികൾ, ഫേയ്സ്ബുക്ക് പ്രൊഫൈൽ വിവരങ്ങൾ എന്നിവ ചോർന്നതായും ബ്ളോഗ് പോസ്റ്റിൽ പറയുന്നു. സൈബിളിന്റെ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എങ്കിലും ഇത് വലിയ ഒരു ഇന്ത്യൻ ഉപഭോക്താക്കളെ ബാധിക്കുമെന്ന് പറയാൻ സാധിക്കുന്നു. സ്പാമുകൾ, തട്ടിപ്പുകൾ,വ്യക്തിവിവര ചോർച്ച എന്നിവയ്ക്കെല്ലാം ഈ ഉപഭോക്താക്കൾ ഇരയാകേണ്ടി വരുമെന്നും പുതിയ വിവരങ്ങൾ ലഭിച്ചാൽ അത് ബ്ളോഗിൽ അപ്ഡേറ്റ് ചെയ്യുമെന്നും ബ്ളോഗിൽ പറയുന്നു.

2019 മെയ് മാസത്തിലും തങ്ങളുടെ ഡാറ്റാബേസ് ചോർന്നതായി വിവരം ലഭിച്ചിരുന്നുവെന്നും ട്രൂകോളർ അധികൃതർ പറയുന്നു.