jacinda-ardern
JACINDA ARDERN

വെല്ലിംഗ്ടൺ: കൊവിഡ് മുക്ത രാജ്യമായി ന്യൂസിലാൻഡ്. കഴിഞ്ഞ അഞ്ച് ദിവസമായി രാജ്യത്ത് പുതിയ ഒരു കൊവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. കേവലം 21 പേർ മാത്രമാണ് രാജ്യത്ത് ചികിത്സയിലുള്ളത്. മെയ് ആറിന് ശേഷം രാജ്യത്ത് മരണവും റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്തിന് പുറത്തേക്കുള്ള വിമാന സർവീസ് ഉടൻ പുനഃരാരംഭിക്കുമെന്നാണ് സൂചന.

ഫെബ്രുവരി 26നാണ് രാജ്യത്ത് ആദ്യ കേസ് റിപ്പോർട്ട് ചെയ്യുന്നത്. മാർച്ച് 19ന് രാജ്യാതിർത്തികൾ അടച്ചു.

മാർച്ച് 26 മുതൽ രാജ്യത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്തി. ഒപ്പം ചിട്ടയായ പ്രതിരോധ പ്രവർത്തനങ്ങളും വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന ഭൂപ്രകൃതിയും ന്യൂസിലാൻഡിനെ കൊവിഡിൽ നിന്ന് മുക്തി നേടാൻ സഹായിച്ചു.

 പെൺപുലി ജസിന്ത

പ്രതിസന്ധി ഘട്ടത്തിൽ രാജ്യത്തെ സംയമനത്തോടെ നയിച്ച പ്രധാനമന്ത്രി ജെസിന്ത ആർഡന്റെ പ്രവർത്തനങ്ങളാണ് ന്യൂസിലാൻഡ് ജനതയെ രക്ഷിച്ചത്. രാജ്യത്തെ ജനങ്ങൾക്ക് എല്ലാ പിന്തുണയും നൽകി അവരെ ഒപ്പം ചേർത്താണ് ആർഡൻ കൊവിഡിനെ പ്രതിരോധിച്ചത്. ഓരോ വിഷയങ്ങളിലും വളരെ ആധികാരികമായാണ് അവരുടെ ഇടപെടൽ. കേസുകൾ കുറഞ്ഞെങ്കിലും രാജ്യം ജാഗ്രതയോടെ തന്നെ മുന്നോട്ട് പോവണമെന്ന് അവർ അഭ്യർത്ഥിച്ചു.