pic

കോഴിക്കോട് :കുന്നമംഗലം സ്വദേശിയായ ചുമർചിത്രകാരൻ നിബിൻരാജ് , മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഫണ്ട് സമാഹരിക്കുന്നതിനു വേണ്ടി ലോക്ക് ഡൗൻ സമയത്തു ചെയ്ത ചിത്രങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിച്ചു പണം സമാഹരിക്കുന്നതിനു ഒരു മാതൃക തീർക്കുന്നു. കുന്നമംഗലത്തു നടന്ന ചടങ്ങിൽ ബഹു. MLA റഹീം ചിത്രങ്ങൾ ജനങ്ങൾക്കു കൈമാറി ധനസമാഹരണം സ്വീകരിച്ചു.

എക്സിബിഷനിലും , ഓണ്ലൈൻ മാർക്കറ്റിലും 5000 മുതൽ 10000 രൂപ വരെ വിലമതിക്കുന്ന , 10 ഓളം ചിത്രങ്ങളാണ് 1000 രൂപ നിരക്കിൽ വരച്ചു തീർത്തത്. ചിത്രങ്ങളിൽ ചുമർചിത്രങ്ങൾ, റിയലിസ്റ്റിക് പെയിന്റിംഗ്സ്, അബ്‌സ്ട്രാക്റ്റ് പെയിന്റിംഗ്സ് എന്നിവ ഉൾപ്പെടുത്തിയിരുന്നു. ഈ പ്രവർത്തനങ്ങൾക്ക് സഹായകരമായി വാർഡ് മെമ്പർ സുധീഷ് കുമാറും , കോഴിക്കോട് സ്പീഡ് ഫ്രെയിംസിലെ താരിഖ് എന്നിവരും കൂടെ നിന്നിരുന്നു. ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠന കേന്ദ്രത്തിൽ നിന്നും ചുമർചിത്ര കലയിൽ 5 വർഷത്തെ നാഷണൽ ഡിപ്ലോമ ഫസ്റ്റ്ക്ലാസ്സിൽ ജയിച്ച ശേഷം ഫ്രീലാൻസ് കലാകാരനായി പ്രവർത്തിച്ചു വരികയാണ് നിബിൻരാജ്. 15 വർഷത്തോളമായി ചുമർചിത്ര കലാരംഗത്ത് പ്രവർത്തിക്കുന്ന ഇദേഹം കേരള സാംസ്കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെല്ലോഷിപ്പ് കലാകാരനും , മാഹി മലയാളകലാഗ്രാമത്തിലെ ചുമർചിത്ര വിഭാഗം മേധാവിയാണ്