covid-in-gulf
COVID IN GULF

ദുബായ്: ഗൾഫ് മേഖലകളിലെ കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നു. ആകെ മരണം 900 കടന്നു. ഇതിൽ 128 പേർ മലയാളികളാണ്. ഖത്തർ, കുവൈറ്റ്, സൗദി, യു.എ.ഇ, ബഹ്റൈൻ, ഒമാൻ എന്നിവിടങ്ങളിലാണ് രോഗബാധ രൂക്ഷം.സൗദിയിൽ അരലക്ഷത്തിലധികം പേർ രോഗവിമുക്തി നേടിയത് ആശ്വാസം പകരുന്നുണ്ട്. അതേസമയം, സൗദിയിലും, യു.എ.ഇയിലും ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രാബല്യത്തിൽ വന്നു.

 മസ്ക്കറ്റിൽ ലോക്ക് ഡൗൺ നീക്കുന്നു

ഒമാനിൽ കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ മസ്‍കറ്റിൽ ലോക്ക് ഡൗൺ മെയ് 29 മുതൽ പിൻവലിക്കാൻ ഒമാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. ഇതോടെ ആളുകൾക്ക് പുറത്തിറങ്ങാൻ വിലക്ക് ഇല്ലാതാകും. 31 മുതൽ എല്ലാ സ്ഥാപനങ്ങളിലും 50 ശതമാനം ജീവനക്കാർ ജോലിക്ക് ഹാജരാകണം.വേണ്ടത്ര സുരക്ഷാ മുൻകരുതലുകൾ സ്വീരിക്കണമെന്നും സുപ്രീം കമ്മിറ്റി നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരു പ്രവാസി കൂടി മരിച്ചതോടെ ഒമാനിൽ ആകെ മരണം 38 ആയി. 8373 രോഗികളുണ്ട്.