കൊറോണയിൽ നിന്ന് രക്ഷനേടാൻ പരമാവധി ശ്രമിക്കുകയാണ് ലോകം മുഴുവനും. ഇന്ന് ലോകരാജ്യങ്ങളുടെ മുഴുവൻ ജനങ്ങളുടെയും ആശങ്ക വർദ്ധിപ്പിക്കുന്ന തരത്തിലാണ് കെവിഡ് 19 രോഗികളുടെ വർദ്ധനവ്. ഇതിനെതിരെ ഒരു വാക്സിന് കണ്ടെത്തുന്നത് വരെ രോഗം പകരാതെ ശ്രദ്ധിക്കുകമാത്രമാണ് ഏക മാർഗ്ഗം. അതിന് നമ്മളെ സഹായിക്കുന്ന ഒന്നാണ് മാസ്ക്. മാസ്ക് ഉപയോഗിക്കുന്നതിലൂടെ ഒരു പരിധി വരെ നമുക്ക് രോഗത്തെ തടുത്ത് നിർത്താൻ സാധിക്കുന്നു.
എങ്കിലും വൈറസിനെ പൂർണമായും തടയാൻ മാസ്കുകൾക്ക് സാധിക്കില്ല. വൈറസ് മൂക്കിലോ വായിലോ നേരിട്ട് പ്രവേശിക്കാതെയിരിക്കാൻ മാത്രമേ മാസ്ക് സഹായിക്കുന്നുള്ളു. എന്നാൽ വൈറസ് പറ്റിപിടിച്ചിരിക്കുന്ന മാസ്ക് നിങ്ങൾ തൊട്ട ശേഷം ആ കൈകൾ കൊണ്ട് ശരീരഭാഗങ്ങളിൽ തൊടുന്നത് വഴി വൈറസ് നിങ്ങളിലേക്ക് പ്രവേശിക്കുന്നു. ഉപയോഗ ശേഷം മാസ്ക് വൃത്തിയാക്കിയില്ലെങ്കിലും വെെറസ് പടരാം. വെെറസിനെ നശിപ്പിക്കാൻ കഴിയുന്ന ഫേയ്സ് മാസ്കുകൾ തയ്യാറാക്കാനുള്ള ശ്രമത്തിലാണ് ഗവേഷകർ. 'Indiana Center for Regenerative Medicine and Engineering' ലാണ് ഇത്തരത്തിലൊരു ശ്രമം നടക്കുന്നത്. അണുബാധ തടയാൻ ഉപകരിക്കുന്ന electroceutical bandages കളിൽ ഉപയോഗിക്കുന്ന ടെക്നിക് തന്നെയാണ് ഇതിലും.
മാസ്കിന്റെ പ്രതലത്തിലൂടെ ഇലക്ട്രിക് കറന്റ് കടത്തി വിട്ടാണ് വൈറസിനെ ഉന്മൂലനം ചെയ്യുന്നത്.
ഈ പരീക്ഷണം വിജയിക്കും എന്ന് തന്നെയാണ് ഗവേഷകർ പ്രതീക്ഷിക്കുന്നത്. ഇത് വിജയിച്ചാൽ കൊറോണ ഉൾപ്പെടെ പല വൈറസുകളെയും തടയാൻ സാധിക്കും എന്നും ഗവേഷകർ വിശ്വസിക്കുന്നു.