ന്യൂഡൽഹി:- നാടാകെ കൊവിഡ് രോഗ ഭീതിയുണ്ട്. ഇതിനിടെ എങ്ങനെ മനസമാധാനമായി കുടുംബാംഗങ്ങളെ തിരികെെത്തിക്കും? ഭോപാൽ സ്വദേശിയായ മദ്യ വ്യവസായി അതിന് ചെയ്ത വഴി ഒരു 180 സീറ്റുള്ള A-320 വിമാനം മുഴുവനായും തന്റെ കുടുംബാംഗങ്ങൾക്ക് അങ്ങ് ബുക്ക് ചെയ്യുക എന്നതായിരുന്നു.
എയർപോർട്ടിൽ മറ്രുള്ള യാത്രക്കാരോടൊപ്പം കൂടിയാൽ രോഗം പടരുമോ എന്ന പേടിയിലാണ് ഇയാൾ വിമാനം മുഴുവൻ ബുക്ക് ചെയ്യാൻ തീരുമാനിച്ചത്. ആകെ നാല് പേരെയും കൂട്ടി ആ വലിയ വിമാനം ഡൽഹിയിൽ നിന്ന ഭോപാലിലെത്തുകയും ചെയ്തു. 20 ലക്ഷം രൂപയാണ് ഒരു A-320 വിമാനം മുഴുവനായും ബുക്ക് ചെയ്യാനുള്ള ചിലവ്. രണ്ട് മാസത്തോളം നീണ്ട ലോക്ഡൗണിന് ശേഷം തിങ്കളാഴ്ചയാണ് രാജ്യത്ത് ആഭ്യന്തര വിമാന സർവ്വീസ് തുടങ്ങിയത്.