ചേർത്തല: കൊവിഡ് 19 കാലത്ത് ഗുരുവന്ദനം നാലാംഘട്ടം മത്സരങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം കേന്ദ്ര വനിതാ സംഘവും ശ്രീനാരായണ എംപ്ലോയിസ് ഫോറവും ശ്രീനാരായണ പെൻഷണേഴ്‌സ് കൗൺസിലും സംയുക്തമായി ജൂൺ 5 മുതൽ 20 വരെ ചക്കവിഭവങ്ങളുടെ പാചകമത്സരം സംഘടിപ്പിക്കുന്നു. 20 മുതൽ 60 വയസ് വരെയുള്ള വനിതകൾക്ക് മത്സരത്തിൽ പങ്കെടുക്കാം. വേഗത, പുതുമ, ശുചിത്വം, രുചി എന്നിവയായിരിക്കും മത്സരവിജയിയെ കണ്ടെത്തുന്നതിനുള്ള പ്രധാന മാനദണ്ഡം. കൂടുതൽ വിവരങ്ങൾക്ക്: അഡ്വ.സംഗീത വിശ്വനാഥൻ 9995803852, പി.വി.രജിമോൻ: 9446040661, എസ്.അജുലാൽ: 9446526859 (കോ-ഓർഡിനേ​റ്റഴ്‌സ്). പാചകക്കുറിപ്പ് തയാറാക്കി സമർപ്പിക്കൽ,വീഡിയോ പ്രസന്റേഷൻ, ത‌ത്‌സ്ഥല പാചകം എന്നിങ്ങനെയാണ് മത്സരം.