beverages-

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ബെവ്ക്യൂ ആപ്പ് ഉപയോഗിച്ച് 2.25 ലക്ഷം പേർ മദ്യം വാങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

വെർച്വൽ ക്യൂ നടപ്പിലാക്കിയാണ് മദ്യവില്പന പുനരാരംഭിച്ചത്.ആദ്യ ദിവസത്തെ ചില സാങ്കേതിക തടസമുണ്ടായിട്ടുണ്ട്. ഇത് പരിഹരിച്ച് മുന്നോട്ട് പോവുമെന്ന് എക്‌സൈസ് വകുപ്പ് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ നിശ്ചയിച്ച കൊവിഡ് മാർഗ നിർദേശം പാലിച്ച് തന്നെയാണ് ഇന്ന് മദ്യവിൽപ്പന നടന്നതെന്നും പിണറായി വിജയൻ പറഞ്ഞു.

അതേസമയം ബെവ്ക്യൂ വ്യാജ ആപ്പ് നിർമിച്ച് പ്ലേ സ്​റ്റോറിൽ അപ്‌ലോഡ് ചെയ്തവർക്കെതിരേ ജാമ്യമില്ലാ കു​റ്റം ചുമത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് ആസ്ഥാനത്തെ ഹൈടെക് സെല്ലിനായിരിക്കും അന്വേഷണ ചുമതല. ഇത്തരം പ്രവർത്തനങ്ങൾ അംഗീകരിക്കാൻ കഴിയില്ല.

ക്വാറന്റൈൻ ലംഘിച്ച ആറ് പേർക്കെതിരേ ഇന്ന് സംസ്ഥാനത്ത് കേസെടുത്തിട്ടുണ്ട്. മാസ്‌ക് ധരിക്കാത്ത 3251 പേർക്കെതിരെയും നടപടിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.