modi-

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 'അമ്മയ്ക്കുള്ള കത്തുകള്‍' എന്ന പുസ്തകം ജൂണിൽ പുറത്തിറങ്ങും. ഹാര്‍പ്പര്‍ കോളിന്‍സ് പ്രസിദ്ധീകരിക്കുന്ന പുസ്തകം . ചലച്ചിത്ര നിരൂപക ഭാവന സോമയ്യ ആണ് വിവര്‍ത്തനം ചെയ്തിരിക്കുന്നത്.

ചെറുപ്പം മുതൽ എല്ലാ ദിവസവും രാത്രിയിൽ 'ജഗത് ജനനി'യായ അമ്മയ്ക്ക് കത്തെഴുതുന്ന ശീലം മോദിക്കുണ്ടായിരുന്നു. എന്നാൽ, കുറച്ച് ദിവസങ്ങൾ കഴിയുമ്പോൾ ഇവ കത്തിച്ചുകളയുകയും ചെയ്യുമായിരുന്നു. അങ്ങനെ എഴുതിയ ഡയറികളിൽ ഒന്ന് മാത്രം കത്തിക്കാതെ അവശേഷിച്ചിരുന്നു. ഈ ഡയറിയിലെഴുതിയിരിക്കുന്ന കത്തുകളാണ് ഇപ്പോള്‍ പുസ്തകരൂപത്തില്‍ പുറത്തുവരുന്നത്. 1986ലാണ് ഈ ഡയറി എഴുതിയിരിക്കുന്നത്.

ഇതൊരു സാഹിത്യരചനയ്ക്കുള്ള ശ്രമമല്ലെന്നും തന്റെ നിരീക്ഷണങ്ങളുടെയും ചിന്തകളുടെയും പ്രതിഫലനങ്ങളാണെന്നും മോദി പറയുന്നു. ഞാൻ ഒരു എഴുത്തുകാരനല്ല, എന്നാല്‍ എല്ലാവരും,​ സ്വയം പ്രകടിപ്പിക്കണമെന്ന പ്രേരണ അതിശക്തമാകുമ്പോള്‍ പേനയും കടലാസും എടുക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലാതാകുന്നു. എഴുതുക എന്നതിനേക്കാള്‍, ആത്മപരിശോധന നടത്താനും ഹൃദയത്തിലും ശിരസിലും എന്താണ് സംഭവിക്കുന്നതെന്നും എന്തുകൊണ്ടെന്നും തിരിച്ചറിയാനുമാണ് ഇത്" പുസ്തകത്തെ കുറിച്ച് മോദി പറയുന്നു. പുസ്തക രൂപത്തിലും ഇ-ബുക്ക് ആയും പുസ്തകം പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ.