ലണ്ടൻ : കൊവിഡ് മൂലം മാർച്ച് പകുതി മുതൽ നിറുത്തിവച്ചിരിക്കുന്ന ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാൾ മത്സരങ്ങൾ ജൂൺ 17ന് പുനരാരംഭിക്കുമെന്ന് റിപ്പോർട്ടുകൾ. ജൂൺ ഒന്നിന് പരിശീലനം തുടങ്ങാൻ നേരത്തേ സർക്കാർ അനുമതി നൽകിയിരുന്നു. പരിശീലനം തുടങ്ങുന്നതിന് മുന്നോടിയായി കളിക്കാരുടെ ടെസ്റ്റിംഗ് പൂർത്തിയാക്കി.
ഫുൾഹാം താരങ്ങൾക്ക്
കൊവിഡ് ബാധ
ലണ്ടൻ : ഇംഗ്ളീഷ് ഫുട്ബാൾ ക്ളബ് ഫുൾഹാമിന്റെ രണ്ട് കളിക്കാർക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതായി ക്ളബ് വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഇംഗ്ളണ്ടിലെ രണ്ടാം ഡിവിഷൻ ലീഗിലെ 1030 കളിക്കാർക്കും സ്റ്റാഫ് അംഗങ്ങൾക്കും കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നു. ഇവരിലാണ് രണ്ടുപേർക്ക് രോഗം കണ്ടെത്തിയത്. അടുത്ത മാസം രണ്ടാം ഡിവിഷൻ പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ് .