രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 1,60,000 കടന്നു. മരണം 4500 കടന്നു. 24 മണിക്കൂറിനിടെ 6566 പുതിയ രോഗികൾ. 194 മരണം.
രാജ്യത്ത് കൊവിഡ് കേസുകളിൽ 70 ശതമാനവും 13 നഗരങ്ങളിൽ. മുംബയ്, ചെന്നൈ, ഡൽഹി, അഹമ്മദാബാദ്, താനെ, പൂനെ, ഹൈദരാബാദ്, കൽക്കത്ത, ഇൻഡോർ, ജയ്പുർ, ജോധ്പുർ, ചെങ്കൽപേട്ട്, തിരുവള്ളുർഎന്നീ നഗരങ്ങളിലാണ് കൊവിഡ് രൂക്ഷമായി ബാധിച്ചത്.
രാജ്യത്തെ ആകെ കൊവിഡ് കേസുകളിൽ പകുതിയിലേറെയും മുംബയ്, പൂനെ,താനെ, ചെന്നൈ,ഡൽഹി,അഹമ്മദാബാദ് എന്നീ 6 നഗരങ്ങളിലായാണ്. 86000ത്തിന് മുകളിൽ കൊവിഡ് കേസുകളും 2700 ലേറെ മരണവും ഈ നഗരങ്ങളിലാണുള്ളത്.