money
money

തിരുവനന്തപുരം: സാമ്പത്തികമേഖല ഗുരുത വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സർക്കാർ അംഗീകൃത അൺ എയ്ഡഡ് സ്‌കൂളുകളിൽ ഈ വർഷം ഫീസ് വർദ്ധനവുണ്ടാകില്ലെന്ന് അംഗീകൃത സ്കൂൾ മാനേജ്‌മെന്റുകളുടെ ഏക സംഘടനയായ കെ.ആർ.എസ്.എം.എ അറിയിച്ചു. കുട്ടികൾക്ക് പുതിയ യൂണിഫോമും പാഠപുസ്തകങ്ങളും നിർബന്ധമാക്കില്ല. പാഠ്യരീതിയിലും പശ്ചാത്തല സൗകര്യത്തിലും മാറ്റം വരുത്തുന്നതിനുള്ള ഫണ്ട് മാനേജ്‌മെന്റ് കണ്ടെത്തും. പഠനച്ചെലവ് കുറയ്ക്കുന്നതിനുള്ള മാർഗങ്ങൾ സ്വീകരിക്കുമെന്നും അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി കെ മുഹമ്മദ് ഹാജിയും ജനറൽ സെക്രട്ടറി ആനന്ദ് കണ്ണശയും പറഞ്ഞു.1137 അംഗീകൃത അൺ എയ്ഡഡ് സ്‌കൂളുകളാണ് സംസ്ഥാനത്തുള്ളത്.