റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞുവരുന്നതായി സൂചന. വ്യാഴാഴ്ച മാത്രം 1644 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചപ്പോൾ 24 മണിക്കൂറിനിടയിൽ 3531 പേർക്ക് രോഗമുക്തി നേടാനായെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
അതേസമയം 24 മണിക്കൂറിനിടെ 16 പേർ രോഗം മൂലം മരണപ്പെട്ടിട്ടുമുണ്ട്. ഇതോടെ രാജ്യത്തെ മരണം 441 ആയി ഉയർന്നു. സൗദിയിൽ ആകെ 7,70,696 കോവിഡ് ടെസ്റ്റുകളാണ് ഇതുവരെ നടന്നത്. 39 ദിവസമായി വീടുകളിലും ക്യാമ്പുകളിലുമായി കൊവിഡ് നടക്കുന്നുണ്ട്.
ഇവിടങ്ങളിൽ 80185 പേരിൽ ഇതുവരെ രോഗം കണ്ടെത്തിയിട്ടുണ്ട്. അതേസമയം, വ്യാഴാഴ്ച മുതൽ ഘട്ടം ഘട്ടമായി കർഫ്യു വ്യവസ്ഥകൾ എടുത്തു കളയാൻ തീരുമാനിച്ചിരിക്കുകയാണ് സൗദി അറേബ്യ. ഞായറാഴ്ച മുതൽ കടുത്ത നിബന്ധനകളോടെ പള്ളികൾ ആരാധനക്കായി തുറന്നു കൊടുക്കാനും തീരുമാനമായിട്ടുണ്ട്.