കേരള സർവകലാശാല
പരീക്ഷ
ബി.എ ആന്വൽ /ബി.എ അഫസൽ ഉൽ ഉലമ ബിരുദ പരീക്ഷകൾ ജൂൺ 3 മുതൽ ആരംഭിക്കും. പരീക്ഷാ കേന്ദ്രങ്ങൾക്ക് മാറ്റമില്ല. വിവരങ്ങൾ വെബ്സൈറ്റിൽ .
പരീക്ഷ തീയതി
ബി.എ ആന്വൽ /ബി.എ അഫസൽ ഉൽ ഉലമ ബിരുദ പരീക്ഷകൾ ജൂൺ 3 മുതൽ ആരംഭിക്കും. പരീക്ഷാകേന്ദ്രങ്ങൾക്ക് മാറ്റമില്ല. വിശദവിവരം വെബ്സൈറ്റിൽ.
ടൈംടേബിൾ
പാർട്ട് മൂന്ന് ബി.കോം ആന്വൽ സ്കീം (പ്രൈവറ്റ് ആൻഡ് സപ്ലിമെന്ററി) ഡിഗ്രീ പരീക്ഷയുടെ പുനഃക്രമീകരിച്ച ടൈംടേബിൾ പ്രസിദ്ധീകരിച്ചു. പരീക്ഷ സമയം ഉച്ചയ്ക്ക് 1.30 മുതൽ 4.30 വരെ. പരീക്ഷാകേന്ദ്രങ്ങൾക്ക് മാറ്റമില്ല.
ഒന്നാം വർഷ എം.എഫ്.എ (പെയിന്റിംഗ് & സ്കൾപ്ച്ചർ) പരീക്ഷകൾ ജൂൺ 15 മുതൽ ആരംഭിക്കും.
എം.ജി യൂണിവേഴ്സിറ്റി
പുതുക്കിയ
പരീക്ഷ തീയതി
ആറാം സെമസ്റ്റർ (2013-2016 അഡ്മിഷൻ റീഅപ്പിയറൻസ്), ബി.എസ് സി സൈബർ ഫോറൻസിക് (2017 അഡ്മിഷൻ റഗുലർ/2014-2016 അഡ്മിഷൻ റീഅപ്പിയറൻസ്) സി.ബി.സി.എസ്.എസ്. യു.ജി. പരീക്ഷകൾ യഥാക്രമം ജൂൺ 8, 10, 12 തീയതികളിൽ നടക്കും. സമയക്രമം: രാവിലെ 9.30 മുതൽ 12.30 വരെ
പരീക്ഷാഫലം
സ്കൂൾ ഒഫ് സോഷ്യൽ സയൻസസിൽ നടന്ന രണ്ടാം സെമസ്റ്റർ എം.ഫിൽ (ജനറൽ സോഷ്യൽ സയൻസസ് സി.എസ്.എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.