തിരുവനന്തപുരം: വെഞ്ഞാറമൂടിൽ അച്ഛന് നേരെ മകൻ വെടിയുതിർത്തു. കുടുംബവഴക്കിനിടെയാണ് മകൻ അച്ഛന് നേരെ വെടിവച്ചതെന്നാണ് ലഭിക്കുന്ന വിവരം. മുതാക്കൽ കോട്ടുക്കുന്നം സ്വദേശി സുകുമാരപ്പിള്ളയുടെ മകൻ ദിലീപ് ആണ് സ്വന്തം അച്ഛന്റെ നേർക്ക് ഈ കടുംകൈ ചെയ്തത്.
എയർഗൺ ഉപയോഗിച്ചാണ് ദിലീപ് വെടിയുതിർത്തത്. കൈയ്ക്ക് പരുക്കേറ്റ സുകുമാരപ്പിള്ളയെ നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന് ശേഷം ദിലീപ് ഒളിവിൽ പോയി. ഇയാൾക്കായുള്ള തെരച്ചിൽ നടക്കുന്നതായി പൊലീസ് അറിയിച്ചിട്ടുണ്ട്.