ജ്യോതിക നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രം പൊൻമഗൾ വന്താൽ ഓൺലൈനിൽ റിലീസായി.സൂര്യയാണ് ചിത്രം നിർമ്മിച്ചത്. ജെ.ജെ ഫെഡറിക് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പാർത്ഥിപൻ, ഭാഗ്യരാജ്, പ്രതാപ് പോത്തൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ശക്തമായ ഒരു വക്കീൽ കഥാപാത്രമായാണ് ജ്യോതിക സിനിമയിൽ എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രം ഒ .ടി .ടി. പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ എത്തിയത്. തമിഴിൽ നിന്ന് ഓൺലൈൻ വഴി പ്രദർശനത്തിനെത്തുന്നു ആദ്യചിത്രം കൂടിയാണ് പൊൻമഗൾ വന്താൽ.