മാസ്ക് ധരിച്ച് ആശുപത്രിയിൽ എത്തിയ തെന്നിന്ത്യൻ സൂപ്പർതാരം അജിത്തിന്റെയും നടിയും അദ്ദേഹത്തിന്റെ ഭാര്യയുമായ ശാലിനിയുടെയും വീഡിയോ ചർച്ചയാവുന്നു. കൊവിഡ് വ്യാപനത്തെ തുടർന്ന് താരങ്ങളെല്ലാം വീട്ടിൽ അടച്ചിരിപ്പാണ്. അതിനിടയിലാണ് അജിത്തിന്റെയും ശാലിനിയുടെയും ആശുപത്രി സന്ദർശനം. ഇത് ആരാധകരെ ആശങ്കയിലാഴ്ത്തിയിരുന്നു. എന്നാൽ ഇപ്പോഴിതാ യഥാർത്ഥ കാരണങ്ങൾ പുറത്തുവന്നിരിക്കുകയാണ്. മൂന്നു മാസത്തിലൊരിക്കൽ നടത്തുന്ന പതിവ് ചെക്കപ്പിന്റെ ഭാഗമായാണ് അജിത് ആശുപത്രിയിൽ എത്തിയതെന്നാണ് താരത്തിന്റെ അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. കാർ റേസിങ്ങിനിടയ്ക്കും ഷൂട്ടിങ്ങിനിടയ്ക്കും സംഭവിച്ച അപകടങ്ങളെത്തുടർന്ന് നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനായിട്ടുണ്ട് അജിത്ത്.ഇതിനെ തുടർന്നുള്ള റുട്ടീൻ ചെക്കപ്പുകളും താരത്തിനുണ്ട്.