jenny

മസാച്യുസെറ്റ്സ്:- ചെറിയ പനി വന്നപ്പോഴാണ് ജെന്നി സ്റ്റെജ്ന എന്ന 103 വയസ്സുകാരി മുത്തശ്ശിയെ അടുത്തുള്ള നെഴ്സിങ് ഹോമിലെത്തിച്ചു. പരിശോധനയിലൂടെ മാരകമായ കൊവിഡ് രോഗമാണ് ബാധിച്ചതെന്ന് മനസ്സിലാക്കി. രോഗം മൂലം ആരോഗ്യസ്ഥിതി മോശമായപ്പോൾ ഡോക്ടർമാർ മക്കളെയും കൊച്ചുമക്കളെയും അവരുടെ മക്കളെയുമെല്ലാം വിവരമറിയിച്ചു. പ്രായാധിക്യമുള്ളവർ കൊവിഡ് രോഗത്തിന് വേഗം കീഴടങ്ങാറാണ് ലോകത്ത് സാധാരണ പതിവ് എന്നതിനാലായിരുന്നു അത്.

തനിക്ക് കൊവിഡ് രോഗമാണ് ബാധിച്ചതെന്ന് ജെന്നി മുത്തശ്ശിക്ക് മനസ്സിലായിരുന്നില്ല എന്നാൽ തന്റെ നില മോശമാണെന്ന് അറിയാമായിരുന്നു. എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തി മേയ്13ന് ജെന്നി മുത്തശ്ശിയുടെ രോഗം ഭേദമായി. രോഗം മാറിയ ശേഷം തനിക്കൊരു തണുത്ത ബിയർ നൽകാൻ ജെന്നി മുത്തശ്ശി അറിയിച്ചു. അങ്ങനെ മഹാരോഗത്തെ മറികടന്ന സന്തോഷം ബിയർ‌ കുടിച്ച് അവർ ആഘോഷിച്ചു.