cc

'ഒരു ചെടിയും നട്ടു വളർത്തീ -

ലോണപ്പൂവെങ്ങനെ നുള്ളാൻ
ഒരു വയലും പൂട്ടി വിതച്ചീ -
ലോണച്ചോറെങ്ങനെയുണ്ണാൻ'
- എൻ.വി.കൃഷ്ണവാര്യരുടെ ഈ ദീർഘ ദർശനം ഇന്നും പ്രസക്തം.
പൂക്കളിൽ തത്തിക്കളിക്കുന്ന പൂമ്പാറ്റകളില്ലെങ്കിൽ? 'silent spring' എന്ന
പുസ്തകത്തിൽ റേച്ചൽ കാഴ്‌സൺ വിവരിയ്ക്കുന്നതു പോലെ, പിന്നെ മനുഷ്യന്
അധികനാൾ ഭൂമുഖത്തു വാഴുവാനാകില്ല. എല്ലാ ജീവജാലങ്ങളും പരസ്പരപൂരക
മാണീ ഭൂമിയിൽ.


ഷേക്‌സ്പിയർ മുതൽ കുമാരനാശാൻ വരെയുള്ള സാഹിത്യകാരന്മാർ പൂമ്പാറ്റകളെ കുറിച്ചെഴുതി.
വ്‌ളാഡിമിർ നബോകോവ് പറഞ്ഞു… ചിത്രശലഭങ്ങളും സാഹിത്യവും മനുഷ്യ ന്റെ ഏറ്റവും മധുരതരമായ രണ്ട് അഭിനിവേശങ്ങളാണ്. 1941-ൽ അദ്ദേഹം നടത്തിയനീണ്ട ഒരു റോഡുയാത്രയാണ്. 'ലോലിത' എന്ന നോവലിനു വിത്തു പാകിയത്. ഒപ്പം അത് അമേരിക്കൻ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിന് മുന്നൂറു തരം ചിത്രശലഭങ്ങളേയും സമ്മാനിച്ചു. സ്വന്തം ഭാര്യയ്ക്കായി ആ ചിത്രശലഭങ്ങളുടെ മനോഹര ചിത്രങ്ങളും അദ്ദേഹം വരച്ചു. 'ഞാനെപ്പോഴെങ്കിലും പറഞ്ഞിരുന്നോ അവളുടെ കയ്യിൽ അച്ചുകുത്തിന്റെ 8 ഉണ്ടായിരുന്നെന്ന്? അവൾക്കും എനിയ്ക്കും ഇടയിൽ ഊളിയിട്ടുകൊണ്ട് ഒരു ചിത്രശലഭം അന്വേഷണാത്മകതയോടെ പറന്നിരുന്നുവെന്ന്.' (ലോലിത 1955). ചിത്രശലഭ ഗവേഷകരായ (lepidopterist) സാഹിത്യകാരന്മാരുണ്ടാകുന്നതിൽ എനിയ്ക്ക് ഒരദ്ഭുതവുമില്ല.
ചിത്രശലഭങ്ങളുടെ ജീവചക്രം കുട്ടികളും മുതിർന്നവരും അദ്ഭുതത്തോടെ കാണുന്നു. പുഴു ധ്യാനത്തിൽ പ്രവേശിയ്ക്കുന്നതും പിന്നെ ശലഭമാകുന്നതും കവി ഭാവനയേയും ശാസ്ത്രഭാവനയേയും ഒരു പോലെ ഉണർത്തുന്നു.
പ്രകൃതിയുടെ പ്രതീകമാണ്, പരാഗണത്തിലൂടെ സസ്യജാലങ്ങളെ നിലനിറു
ത്തുന്ന ചിത്രശലഭങ്ങൾ. കീടനാശിനി പ്രയോഗത്തിലൂടെ ചിത്രശലഭങ്ങൾ നശിക്കു
ന്നതിലൂടെ ചില പാടങ്ങളിൽ വിളവെടുപ്പുണ്ടാകാതായി. അതുവരെ ശലഭങ്ങൾ നമ്മുടെ
ജീവിതത്തിന് അനിവാര്യമാണെന്നു നാം ഓർത്തില്ല.
തീൻമേശകളിലും വിരുന്നുകളിലും ഭക്ഷണം മിച്ചമിടുമ്പോൾ അവയുണ്ടാക്കാ
ൻ കഷ്ടപ്പെട്ട കർഷകരെ നാമോർത്തതേയില്ല. ഓരോ ഉരുളച്ചോറിലും ഒരു കർഷക
ന്റെ വിയർപ്പു കാണാൻ നാം മറന്നേപോയി.
നമ്മുടെ വാർഡുതല യോഗങ്ങളിൽ കൃഷി ഓഫീസറും പരമ്പരാഗത കർഷകരും ചേർന്ന് മുതിർന്നവരെ തരിശു കിടക്കുന്ന പാടത്തേയ്ക്കും പറമ്പിലേയ്ക്കും കൊണ്ടുപോയി ക്ലാസെടുക്കട്ടെ, നാം കൃഷി സ്വയം പര്യാപ്തതയിലേയ്ക്കു കടക്കാൻ. സ്‌കൂളുകളിലും പരമ്പരാഗത കർഷകർ പ്രായോഗിക ക്ലാസുകൾക്കായി എത്തട്ടെ.
ഇന്നു ലോകം നേരിടുന്ന കൊവിഡ് 19.ഭീതിയെ നമുക്ക് ശലഭ ഫലത്തി (butterfly effect) ലൂടെ കാണാം… ഒരു ശലഭം ഒന്നു ചിറകടിക്കുന്നത് ആഴ്ചകൾക്കകം ലോകം മുഴുവനും ആഞ്ഞടിയ്ക്കുന്ന ഒരു കൊടുങ്കാറ്റായി മാറിയിരിയ്ക്കുന്നു.
കഴിഞ്ഞ 30 വർഷം കൊണ്ട് നമ്മുടെ ശലഭങ്ങളിൽ നാലിലൊന്നിന് വംശനാ
ശം വന്നു… മനുഷ്യന്റെ പ്രവൃത്തികളിലൂടെ… ഒരു വൻ ഭീഷണി മനുഷ്യകുലം ഇന്നു നേരിടുകയാണ്… കൊറോണയെ തോല്പിക്കുന്ന അച്ചുകുത്തിനായി മനുഷ്യകുലം നോമ്പുനോറ്റിരിയ്ക്കുന്നു.
മനുഷ്യന്റെ ഇടപെടലുകളിലൂടെ നശിച്ച ഓരോ ജീവജാലങ്ങളും നമുക്ക്അത്യന്താപേക്ഷിതമാണ്. ഭൂമിയുടെ നിലനിൽപിന് അവ വേണം. എന്നാൽ നമ്മുടെ കാര്യമങ്ങനെയല്ല. അതിനാൽ നമുക്കു ചുറ്റുമുള്ള ഏതൊരു ചെറു ചലനവും നമ്മെബാധിയ്ക്കാമെന്ന കാര്യം നാമറിയണം. ഈ കാലത്ത് പ്രകൃതിയുമായി ഒരുമിച്ച് നിലനില്ക്കാവുന്ന വിധത്തിൽ ലളിതമായി മനുഷ്യജീവിതത്തെ മാറ്റാൻ കഴിയുന്ന മാറ്റങ്ങൾക്കും വികസനങ്ങൾക്കുമായി നമുക്ക് തയ്യാറാകാം.നിന്നു തിരിയാനിടമില്ലാത്ത കൂടുകളിൽ വളരുന്ന ഇറച്ചിമൃഗങ്ങൾ, സ്വാഭാവികമല്ലാത്ത ഭക്ഷണം കൊടുത്തു വളർത്തുന്ന മാടുകൾ ഇവയൊക്കെ മനുഷ്യനിലേയ്ക്കു പടർത്താനിടയുള്ള രോഗങ്ങൾ മാരകമാണ്..
നമ്മുടെ വളർത്തു മ്യഗങ്ങളും ക്യഷിയിടങ്ങളും വനവും വന്യജീവികളുമെല്ലാം ആരോഗ്യകരമായ ചുറ്റുപാടുകളിൽ നിലനില്ക്കുമ്പോൾ മാത്രമേ നമുക്കും ആരോഗ്യം നിലനിറുത്താനാവൂ. ഇവയിലേതെങ്കിലുമൊന്നിനെ രോഗം ഗ്രസിച്ചാൽ അല്ലെങ്കിൽ അവ യ്ക്കു നാശം വന്നാൽ അതിന്റെ 'ശലഭ ഫലം' മനുഷ്യകുലത്തെ നശിപ്പിക്കുന്ന കൊടു ങ്കാറ്റായി മാറും… ക്യാൻസർ, പുതിയ പുതിയ പകർച്ചവ്യാധികൾ, ഭക്ഷ്യക്ഷാമം, രൂക്ഷ കാലാവസ്ഥാ വ്യതിയാനം… ഏതായിരിയ്ക്കും ആ കൊടുങ്കാറ്റെന്നു നമുക്ക് ഊഹിക്കാ നാവില്ല.
പുതിയ പകർച്ചവ്യാധികൾ എങ്ങനെ നമ്മെ ഗ്രസിച്ചേക്കാം എന്ന മുന്നറിയിപ്പ് 2018 ൽ തന്നെ ലോകാരോഗ്യ സംഘടന നൽകിയിരുന്നതാണ്. ബിൽഗേറ്റ്‌സ് ഇത്തര മൊരു മുന്നറിയിപ്പ് തന്റെ ഒരു പ്രഭാഷണത്തിൽ നൽകിയിരുന്നതുമോർക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുഷ്ഫലങ്ങളിലൂടെ നാം കടന്നുപോവുകയാണ്. എങ്കിലും വിഷ വാതകങ്ങൾ പുറത്തു വിടുന്നതു കുറയ്ക്കാൻ നാം തയ്യാറാകുന്നതേയില്ല. പാമ്പിന്റെ വായിലിരിയ്ക്കുന്ന തവള ഭക്ഷണത്തിനായി ഇച്ഛിക്കുന്നതു പോലുളള അവ സ്ഥയിലൂടെയാണ് നാം കടന്നുപോകുന്നത്… പാറ ഖനനം… വിഷപ്രയോഗം, വൻ വ്യവസായങ്ങൾ, വൻ കെട്ടിടങ്ങൾ ഇവയൊക്കെ നിറഞ്ഞ വികസനം കൊണ്ടാടുമ്പോൾ.
ശക്തരായ ദിനോസോറുകളുടെ വംശനാശം അതിശക്തമായ ഉല്കകളിലൂടെ യാണെന്നൊരു സിദ്ധാന്തമുണ്ട്. ബുദ്ധിമതികളായ മനുഷ്യർ ഭസ്മാസുരന്മായി വംശ നാശത്തിലേയ്ക്കു പോയി എന്നു നാളെ ഏതെങ്കിലും അന്യഗ്രഹജീവി കണ്ടെത്താതിരിയ്ക്കട്ടെ.

****************