കറാച്ചി:- തകർന്നുവീണ പാകിസ്ഥാൻ ഇന്റർനാഷണൽ എയർവെയ്സ് വിമാനത്തിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും ലഭിച്ചത് വിവിധ രാജ്യങ്ങളിലെ നോട്ടുകൾ. ഇവയുടെ മൂല്യം മൊത്തം മൂന്ന് കോടിയോളം വരും. 99 യാത്രക്കാരുമായി കറാച്ചി വിമാനത്താവളത്തിൽ വന്നിറങ്ങുന്നതിന് നിമിഷങ്ങൾ മുമ്പാണ് വിമാനം തകർന്ന് വീണ് 9 കുട്ടികളടക്കം 97യാത്രക്കാർ മരിച്ചത്. രണ്ട് പേർ മാത്രമാണ് അപടകത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ടത്.
ഇത്രയധികം പണം എയർപോർട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥരെയും സ്കാനറും മറികടന്ന് എങ്ങനെ വിമാനത്തിൽ എത്തി എന്ന് അന്വേഷിക്കുന്നുണ്ട്. മരിച്ചവരിൽ 47പേരുടെ ശരീരം തിരിച്ചറിഞ്ഞു.പാകിസ്ഥാന്റെ ചരിത്രത്തിൽ ഏറ്രവുമധികം യാത്രികർ മരണപ്പെടുന്ന വിമാനപകടങ്ങളിൽ ഒന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച നടന്നത്. വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് ഒരു മിനിട്ട് മുൻപ് വിമാനം നിയന്ത്രണം നഷ്ടമായി ജനവാസകേന്ദ്രത്തിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു.