തെന്നിന്ത്യൻ നടി സമാന്തയെ ട്രോളി കൊണ്ടുള്ളപോസ്റ്റ് കഴിഞ്ഞ ദിവസം പൂജ ഹെഗ്ഡെ പങ്കുവച്ചിരുന്നു. സമാന്ത സുന്ദരിയല്ല, സമാന്തയുടെ സൗന്ദര്യം ഇതുവരെയും കാണാൻ സാധിച്ചിട്ടില്ലെന്നായിരുന്നു നടിപോസ്റ്റിൽ പറഞ്ഞത്. ഇതിനെതിരെസോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങളാണ് നടിക്കെതിരെ ഉയർന്നു വരുന്നത്. സംഭവത്തിൽ പ്രതിക്ഷേധിച്ച് സാമന്തയുടെ ആരാധകർ രംഗത്തെത്തി.പൂജ സമാന്തയോട് മാപ്പു പറയണം എന്ന ഹാഷ്ടാഗുകളും പ്രചരിച്ചിരുന്നു.ഇതോടെയാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി പൂജ ട്വിറ്ററിൽ കുറിച്ചത്.
തന്റെ വിവരങ്ങൾ അന്വേഷിച്ചെത്തുന്ന സന്ദേശങ്ങളോട് പ്ര തികരിക്കരുതെന്നും വ്യക്തിഗത വിവരങ്ങൾ അറിയിക്കരുതെന്നും പൂജ ട്വീറ്റ് ചെയ്തു. എന്നാൽ കഴിഞ്ഞ ദിവസം നടിയുടെ ഇൻസ്റ്റാഗ്രാംപേജ് സുരക്ഷിതമാക്കിയെന്നും , ടെക്നിക്കൽ ടീമിന് നന്ദി അറിയിച്ചുകൊണ്ടുള്ളപോസ്റ്റ് താരം പങ്കുവച്ചിരുന്നു. സമാന്തയെ കുറിച്ചോപോസ്റ്റുകളെ കുറിച്ചോ താരം ഇതുവരെയും പ്രതികരിച്ചില്ല.