antiviral-clothes

ലോക രാജ്യങ്ങളിലെ ജനങ്ങളെ ഒന്നൊന്നായി ഇല്ലാതാക്കാൻ കഴിവുള്ള കൊവിഡ് 19 മാഹാമാരിയിൽ നിന്നും എങ്ങനെ രക്ഷനേടാൻ സാധിക്കും എന്ന അന്വേഷണത്തിലാണ് പലരും. ഇതിന് എന്താണ് പരിഹാരം എന്ന് ചിന്തിക്കാത്തവർ വളര കുറവാണ്.

ഇതിനെതിരെ ഒരു വാക്ൻ കണ്ടെത്തുന്നത് വരെ രോഗം പകരാതെ ശ്രദ്ധിക്കുക മാത്രമാണ് ഏക മാർഗം. എന്നാൽ വാക്സിനൊന്നും കണ്ടെത്താൻ സാധിച്ചിട്ടില്ലെങ്കിലും കൊവിഡ് 19നെ നശിപ്പിക്കാൻ കഴിയുന്ന വാസ്ത്രത്തെ കണ്ടെത്താൻ സാധിച്ചതായി ഒരു മാദ്ധ്യമം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു.

കനേഡിയൻ ബയോടെക് കമ്പനിയായ ഇന്റലിജന്റ് ഫാബ്രിക് ടെക്നോളജീസ് നോർത്ത് അമേരിക്കയാണ് (IFTNA)

PROTX2 AV എന്ന് വിളിക്കുന്ന ഒരു ആന്റിവൈറൽ കെമിക്കൽ വികസിപ്പിച്ചെടുത്തത്. ഇതിന് പത്ത് മിനിറ്റിനുള്ളിൽ തന്നെ തുണികളിൽ നിന്ന് 99.9 ശതമാനം കൊവിഡ് 19വൈറസിനെ കൊല്ലാൻ സാധിക്കുന്നു. 24 മണിക്കൂറും ഇത് ഫലപ്രധമായ രീതിയിൽ ഉപയോഗിക്കാനും കഴിയും.

തുണിയിലുള്ള ഈ കെമിക്കൽ വൈറസിന്റെ പുറത്തെ ഷെല്ലിലൂടെ കയറി വൈറസ് പടരുന്നതിന് മുമ്പ് തന്നെ പൂർണമായും ഇല്ലാതാക്കുന്നു എന്നാണ് ഗവേഷകർ പറയുന്നത്. ആന്റിമൈക്രോബിയൽ തുണികൾ ഇതിനായി സജീവമാക്കുന്നതിന് സാധാരണയായി ഈർപ്പം ആവശ്യമുണ്ട് അതിനാൽ തന്നെ ഈ പരീക്ഷണം എത്രമാത്രം ഫലപ്രധമാകുമെന്ന കാര്യത്തിൽ സംശയമുണ്ടെന്ന് കമ്പനി സി.ഇ.ഒ ജിയാൻകാർലോ ബീവിസ് പറയുന്നു.

"കൊവിഡിനെ കുറിച്ചും അതിന്റെ പ്രവർത്തനത്തെ കുറിച്ചും ഞങ്ങൾക്ക് കൂടുതൽ ഒന്നും അറിയില്ല എന്നതാണ് ബുദ്ധിമുട്ടുള്ള പ്രധാന കാര്യം. അത് തന്നെയാണ് മനുഷ്യ കൊറോണ വൈറസിനേക്കാൾ വ്യത്യസ്തമാക്കുന്നതും. ജലദോഷം പോലെയാണ് മനുഷ്യന്റെ ഈ ബുദ്ധിമുട്ട്."അഘികൃതർ പറഞ്ഞു.