ബക്സർ: ബിഹാർ-ഉത്തർപ്രദേശ് അതിർത്തിക്കടുത്തുള്ള ബക്സറിലെ സ്കൂളിലുള്ള ക്വാറന്റൈൻ കേന്ദ്രത്തിൽ വളരെ വലിയ വയറുള്ള ഒരാളുണ്ട്. 23 വയസ്സുകാരൻ അനൂപ് ഓജയാണത്. നാല്പതോളം ചപ്പാത്തിയും പത്ത് പാത്രത്തിൽ ചോറുമാണ് പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവുമൊക്കെയായി അനൂപ് കഴിക്കുന്നത്. മുൻപ് ഉച്ചസമയത്തെ ആഹാരം എൺപത്തിമൂന്ന് പേർക്ക് അധികൃതർ നൽകി. അതെല്ലാം അനൂപ് ഓജ ശാപ്പിട്ടുകളഞ്ഞു.
മറ്റുള്ള ക്വാറന്റൈൻ കേന്ദ്രങ്ങളിൽ ബാക്കി വരുന്ന ഭക്ഷണം ഇവിടെ മാത്രം തീരുന്നതിന്റെ കാര്യം അധികൃതർ കണ്ടെത്തിയതാണ് അനൂപ് ഓജയിലേക്ക് എത്താൻ കാരണം. ഇത്രയധികം ചപ്പാത്തികളുണ്ടാക്കാൻ പാചകക്കാരൻ സമ്മതിക്കാതെയായതോടെ ഇപ്പോൾ ചോറാണ് അനൂപ് ഓജയുടെ മുഖ്യാഹാരം. പത്ത് ദിവസം മുൻപാണ് ഓജ ക്വാറന്റൈൻ കേന്ദ്രത്തിലെത്തിയത്. രാജസ്ഥാനിലേക്ക് ജോലി തേടി പോയ ശേഷം ലോക്ഡൗൺ മൂലം തിരികെ ബിഹാറിലേക്ക് മടങ്ങിവന്നപ്പോഴാണ് ഇവിടെയെത്തിയത്. ഇനി നാല് ദിവസത്തിന് ശേഷം ബീഹാറിലെ വീട്ടിലേക്ക് മടങ്ങും.