ന്യൂഡൽഹി : ഇന്ത്യൻ ഉപഭോക്താക്കളിൽ 78% ആളുകളും അവർ വാങ്ങുന്ന പാക്കേജ്ഡ് ഭക്ഷണത്തിലെ കൊഴുപ്പും എണ്ണയും പരിശോധിക്കുന്നു. ഏത് പാക്ക് ചെയ്ത ഭക്ഷണങ്ങൾ വാങ്ങാനായി ഇന്ത്യൻ ഉപഭോക്താക്കൾ ഉദ്ദേശിച്ചാലും അവർ ആദ്യം പരിഗണിക്കുന്നത് ആ ഭക്ഷണത്തിൽ അടങ്ങിയിക്കുന്ന എണ്ണയുടെയും കൊഴുപ്പിന്റെയും അളവാണ്.
അമേരിക്കൻ കോർപ്പറേഷൻ കാർഗിലിന്റെ പുതിയ ആഗോള ഫാറ്റിറ്റ്യൂഡ്സ് പഠനത്തിലെ കണ്ടെത്തലുകളാണിത്. പാക്കേജ്ഡ് ഭക്ഷണങ്ങളിൽ അടങ്ങിയിട്ടുള്ള കൊഴുപ്പിനെയും എണ്ണയെയും കുറിച്ചുള്ള ഉപഭോക്താക്കളുടെ അവബോധത്തെയും ധാരണയെയും കുറിച്ച് കൂടുതലായി മനസ്സിലാക്കുന്നതിനും ഭക്ഷ്യ നവീകരണത്തിന്റെ ഭാവിയെക്കുറിച്ച് അറിയിക്കുന്നതിനും വോണ്ടി ഓരോ വർഷവും നടന്ന് വരാറുള്ള പഠനത്തിന്റെ ഭാഗമായിട്ടാണ് ഈ റിപ്പോർട്ട്. ഈ വർഷം, യു.എസ്.എ, ജർമ്മനി, ചൈന, ബ്രസീൽ, യു.കെ തുടങ്ങി 12 രാജ്യങ്ങളിലായി ഏകദേശം 6,600 പലചരക്ക് ജീവനക്കാരിലാണ് സർവ്വേ നടത്തിത്.
മാറുന്ന ജീവിതശൈലിയെയും അതിന്റെ ആവശ്യകതകളെയും കുറിച്ചുള്ള ഉപഭോക്താക്കളുടെ കാഴ്ചപ്പാടിനെ ഉയർത്തിക്കാട്ടുന്നതാണ് ഫാറ്റിറ്റ്യൂഡിന്റെ ഈ റിപ്പോർട്ടെന്ന് കാർഗിലിന്റെ ഓയിൽസ് ബിസിനസ് മാനേജിംഗ് ഡയറക്ടർ പീയൂഷ് പട്നായിക് പറഞ്ഞു.
ചൈനീസ് ഉപഭോക്താക്കളിൽ 89 ശതമാനവും കൊഴുപ്പുകളെയും എണ്ണകളെയും കുറിച്ച് ചിന്തിക്കുന്നവരാണ്. ആഗോളതലത്തിൽ ഇത് 68 ശതമാനവും യുഎസ്, യു.കെ, ഓസ്‌ട്രേലിയ, ഫ്രാൻസ് തുടങ്ങിയ വികസിത രാജ്യങ്ങളിൽ ഇത് 55 ശതമാനവുമാണ്. എന്നാൽ ജർമ്മൻ ഉപഭോക്താക്കളാണ് ഇതിൽ ഏറ്റവും കുറഞ്ഞ ശ്രദ്ധ നൽകുന്നത്, 48 ശതമാനം.
ഏത് പാക്കേജ്ഡ് ഭക്ഷണങ്ങളാണ് വാങ്ങേണ്ടതെന്ന് നിർണ്ണയിക്കുമ്പോൾ കൊഴുപ്പിന്റെ അളവും (70%) എണ്ണയുടെ അളവും (67%) പ്രധാന ഘടകങ്ങളാണെന്നാണ് ആഗോള ഉപഭോക്താക്കളിൽ ഭൂരിഭാഗത്തിന്റെയും അഭിപ്രായം എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. യു.എസ് ഉപഭോക്താക്കളിൽ മൂന്നിൽ രണ്ട് ഭാഗവും (61%) ചില കൊഴുപ്പുകളോ എണ്ണകളോ ഒഴിവാക്കുന്നതായി റിപ്പോർട്ട് ചെയ്യുന്നു, കൂടാതെ “ക്ലീൻ-ലേബൽ അന്വേഷിക്കുന്നവർ” ഇതിൽ 83% പേരും പൂരിത, ട്രാൻസ് ഫാറ്റ് പോലുള്ള ചില കൊഴുപ്പുകളോ എണ്ണകളോ ഒഴിവാക്കതായും റിപ്പോർട്ട് ചെയ്യുന്നു.
ആഗോള ഉപഭോക്താക്കളിൽ ഭൂരിപക്ഷവും (93%) ഒമേഗ 3യെക്കുറിച്ച് ബോധവാന്മാരായിരുന്നു, ഇത് ചില ഉപയോക്താക്കൾക്ക് അവരുടെ സാധാരണ ഭക്ഷണത്തിലൂടെ ലഭിക്കുന്നില്ല.അതിനാൽ, മിക്ക ഉപഭോക്താക്കളും പാക്ക് ചെയ്‌ത ഭക്ഷണങ്ങളിൽ കൊഴുപ്പിന്റെ ലേബലുകൾ പരിശോധിക്കുന്നു.