prakash-javdekar

. സംഭവ ബഹുലമായിരുന്നു നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാമൂഴത്തിന്റെ ആദ്യ വര്‍ഷം.ചരിത്രപരമായ ദേശീയ സംരംഭങ്ങള്‍. കോവിഡ് 19 നെതിരെ ശക്തമായ പോരാട്ടം. , 'ആത്മനിര്‍ഭര്‍ ഭാരത്' വഴി ഇന്ത്യയുടെ ഭാവിക്ക് തറക്കല്ലിടല്‍.

ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കല്‍, ലഡാക്ക് ,ജമ്മു കശ്മീര്‍ കേന്ദ്ര ഭരണ പ്രദേശങ്ങളുടെ സൃഷ്ടി, പൗരത്വ ഭേദഗതി ബില്‍ , മുത്തലാഖ് നിര്‍ത്തലാക്കൽ, രാമക്ഷേത്രം സാധ്യമാക്കല്‍ എന്നിവ ചരിത്രപരമാണ്. കാശ്മീരിലെ സാഹചര്യം മെച്ചപ്പെട്ടു. ഇന്റര്‍നെറ്റും പുനഃസ്ഥാപിച്ചു. സ്തീകൾക്ക് ഗര്‍ഭകാലത്ത് ആറ് മാസത്തെ അവധി, മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി ബില്‍ , ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമ ഭേദഗതി എന്നിങ്ങനെ ഒരു വര്‍ഷത്തിനിടെ, സാമൂഹ്യ പരിഷ്‌കരണങ്ങളും ഏറെയാണ്.

ഇതൊരു 'മെയ്ക്ക്

ഇന്‍ ഇന്ത്യ' കഥ

കോവിഡ് നിമിത്തം രാജ്യത്തിന്റെ നഷ്ടം ഏറ്റവും കുറയ്ക്കുന്നതിന് ദൈര്‍ഘ്യമേറിയതും കര്‍ശനവുമായ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി. ഒരു കോവിഡ് ആശുപത്രി പോലും ഇല്ലാതിരുന്നിടത്ത് ഇപ്പോള്‍ എണ്ണൂറില്‍ അധികമായി. ഒരു ലാബിൽ നിന്ന് മുന്നൂറിലധികം ലാബുകളും . പിപിഇ സ്യൂട്ടും മാസ്‌കും സ്വാബ് സ്റ്റിക്കും പോലും ഇറക്കുമതി ചെയ്യുകയായിരുന്നു. 'ആത്മനിര്‍ഭര്‍' ആയി മാറിയതോടെ ഇപ്പോള്‍ ഇതൊരു 'മെയ്ക്ക് ഇന്‍ ഇന്ത്യ' കഥയാണ്. വെന്റിലേറ്ററുകള്‍ പോലും ഇന്ത്യയില്‍ നിര്‍മ്മിക്കുന്നു. . വായ്പയെടുക്കാതെ വെല്ലുവിളി ഏറ്റെടുക്കാനും പോരാടാനും സംസ്ഥാനങ്ങളെ പ്രാപ്തമാക്കുന്നതിന് 15,000 കോടിയുടെ ആരോഗ്യ പാക്കേജും സംസ്ഥാന ദുരന്ത നിവാരണ നിധിയിലേക്ക് 11,000 കോടിയും അനുവദിച്ചു.

80 കോടി കുടുംബത്തിന്

ഭക്ഷ്യസുരക്ഷാ

80 കോടിയിലേറെ കുടുംബങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ മോദി സർക്കാർ ഉറപ്പാക്കി. 25 കിലോ അരി / ഗോതമ്പ്, 5 കിലോ പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവ അഞ്ചു മാസത്തേക്കു സൗജന്യമായി നല്‍കി.റേഷന്‍ കാര്‍ഡില്ലാത്ത 5 കോടി പേര്‍ക്ക് രണ്ടുമാസത്തേക്ക് 10 കിലോ സൗജന്യ അരി / ഗോതമ്പ്, 2 കിലോ പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവ നല്‍കി. സ്ത്രീകളുടെ 20 കോടി ജന്‍ധന്‍ അക്കൗണ്ടുകളില്‍ 30,000 കോടി രൂപ ലഭ്യമാക്കി. 8 കോടി കുടുംബങ്ങള്‍ക്ക് 2,000 രൂപ വിലവരുന്ന 3 ഗ്യാസ് സിലിണ്ടറുകള്‍ . 9 കോടി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 2,000 രൂപ വീതം . 50 ലക്ഷം വഴിയോരക്കച്ചവടക്കാര്‍ക്ക് 10,000 രൂപ വീതം . ലക്ഷക്കണക്കിന് നിര്‍മാണ തൊഴിലാളികള്‍ക്ക് ധനസഹായം . സമൂഹത്തില്‍ താഴേക്കിടയിലുള്ള 10 ശതമാനം കുടുംബങ്ങള്‍ക്ക് 10,000 രൂപയില്‍ കൂടുതല്‍ ലഭിച്ചു..
.

കർഷകന് കരുതൽ:

തൊഴിലാളിക്കും

തൊഴിലുടമകള്‍ക്കും ജീവനക്കാര്‍ക്കും ഇപിഐ വിഹിതത്തില്‍ ആകെ 2760 കോടി രൂപയുടെ കുറവ്. ചെറുകിട, ഇടത്തരം വായ്പകള്‍ക്ക് 2 ശതമാനം പലിശ ഇളവ് . 63 ലക്ഷം സ്വയം സഹായ സംഘങ്ങള്‍ക്ക് 20 ലക്ഷം രൂപ വരെ ഈടില്ലാതെ വായ്പ .കാര്‍ഷിക അടിസ്ഥാന സൗകര്യ പരിപാടികള്‍ക്കായി 1,00,000 കോടി , മീന്‍പിടിത്ത മേഖലയുടെ വികസനത്തിന് 20,000 കോടി കന്നുകാലി രോഗങ്ങള്‍ക്കുള്ള മരുന്നിനും ചികിത്സയ്ക്കും 15,000 കോടി . ദേശീയ തൊഴിലുറപ്പു പദ്ധതിക്ക് 1,00,000 കോടി ഗ്രാമ പ്രദേശങ്ങളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഇതു സൃഷ്ടിക്കും.

. കര്‍ഷകരെ എപിഎംസികളില്‍ നിന്ന് മോചിപ്പിച്ചു. ഇഷ്ടാനുസരണം എവിടെയും വില്‍പ്പന നടത്താനം. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിതരണത്തിലുണ്ടായ തടസ്സങ്ങളില്‍ നിന്നെല്ലാം മോചനം ലഭിച്ച് ആരുമായും, ഏതു സമയത്തും ഇടപാടു നടത്താന്‍ കര്‍ഷകനു സാധിക്കും. . വിപണി കൂടുതല്‍ വില നല്‍കുമ്പോള്‍ കര്‍ഷകര്‍ക്ക് നിയന്ത്രണങ്ങളൊന്നും ബാധകമല്ല. ദീര്‍ഘ വീക്ഷണത്തോടെയുള്ളതും ചരിത്രപരവുമാണ്.

(ലേഖകന്‍ കേന്ദ്ര പരിസ്ഥിതി, വനം, , വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രിയാണ്.)