zoo

സിഡ്നി: ഡിഡ്നിയിലെ ഷോൽഹാവൻ മൃഗശാലയിൽ സിംഹം ജീവനക്കാരിയെ ആക്രമിച്ചു. സിംഹത്തിന്റെ കൂട് വൃത്തിയാക്കുന്നതിനിടെയായിരുന്നു സംഭവം നടന്നത്. ആക്രമണത്തിൽ ഇവരുടെ മുഖത്തും കഴുത്തിലും സാരമായ പരിക്കേറ്റിട്ടുണ്ട്. ഇവരുടെ ശരീരമാസകലം സിംഹം കടിച്ചു കീറിയിട്ടുണ്ടെന്നാണ് സൂചന. ചികിത്സയിൽ കഴിയുന്ന ഇവരുടെ നില ഗുരുതരമാണ്. സിംഹത്തിന്റെ കൂട്ടിൽ ബോധമറ്റ നിലയിലാണ് ഇവരെ മറ്റ് ജീവനക്കാർ കണ്ടെത്തിയത്. സംഭവത്തിന് ശേഷം മൃഗങ്ങളെ കൂടുതൽ സുരക്ഷിതമായി കൂടുകളിലേക്ക് മാറ്റിയിട്ടുണ്ട്.

ജീവനക്കാരിയുടെ പേരു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.