ന്യൂഡൽഹി:- രാജ്യത്ത് ബോക്സോഫിസിൽ ചരിത്രം സൃഷ്ടിച്ച ബാഹുബലിയുടെ രണ്ടാം ഭാഗം മൊഴിമാറ്രത്തിലൂടെ റഷ്യയിൽ അവതരിപ്പിച്ച് റഷ്യൻ ടിവി. റഷ്യൻ എംബസിയുടെ ഔദ്യോഗിക ട്വിറ്റർ പേജിലാണ് ബാഹുബലി റഷ്യൻ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടു എന്ന് സൂചിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ സിനിമ റഷ്യയിൽ ജനപ്രീതി നേടുന്നു. റഷ്യൻ ടിവി സംപ്രേക്ഷണം ചെയ്യുന്നത് നോക്കൂ. ബാഹുബലിയുടെ റഷ്യൻ മൊഴിമാറ്റ പതിപ്പ്. റഷ്യൻ എംബസി പോസ്റ്റിൽ പറയുന്നു.
🎬 Indian cinema gains popularity in Russia. Look what Russian TV is broadcasting right now: the Baahubali with Russian voiceover! pic.twitter.com/VrIgwVIl3b
— Russia in India (@RusEmbIndia) May 28, 2020
വാർത്ത അറിഞ്ഞ് രാജ്യത്തെ ചലച്ചിത്ര ആരാധകർ റഷ്യയോടും റഷ്യൻ എംബസിയോടും നന്ദി പറഞ്ഞു. കൂടുതൽ ചിത്രങ്ങൾ ഇത്തരത്തിൽ റഷ്യയിൽ പ്രദർശിപ്പിക്കാനും അവർ ആവശ്യപ്പെട്ടു. മുൻപ് രാജ് കപൂർ, മിഥുൻ ചക്രവർത്തി എന്നിവരുടെ ചിത്രങ്ങൾ ഇത്തരത്തിൽ റഷ്യൻ പ്രേക്ഷകർ സ്വീകരിച്ചിട്ടുണ്ട്.