mp-veerendra-kumar

അന്തരിച്ച രാജ്യസഭാംഗവും മുൻ കേന്ദ്രമന്ത്രിയും മാതൃഭൂമി മാനേജിംഗ് ഡയറക്ടറുമായ എം.പി.വീരേന്ദ്രകുമാറിന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. കൽപ്പറ്റയിലെ കുടുംബ ശ്മശാനത്തിൽവച്ച് ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാണ് സംസ്കാര ചടങ്ങുകൾ നടന്നത്.

എ.കെ ശശീന്ദ്രനാണ് സർക്കാർ പ്രതിനിധിയായി അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കാനെത്തിയത്. കോഴിക്കോട് ചാലപ്പുറത്തെ വസതിയിൽ നിന്ന് പതിനൊന്നുമണിയോടെയാണ് മൃതദേഹം ജന്മദേശമായ വയനാട്ടിലെത്തിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രി പതിനൊന്നരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപ്രത്രിയിൽവച്ചായിരുന്നു അന്ത്യം.വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, സാംസ്കാരികരംഗത്തെ നിരവധി പ്രമുഖർ അനുശോചിച്ചു.