തിരുവനന്തപുരം: ചെക്ക്മേറ്റ് കൊവിഡ് 19 അന്തർദേശീയ ഓൺലൈൻ ചെസ് ടൂർണമെന്റ് നടത്തി സമാഹരിച്ച 4,55,078 രൂപ ചെസ് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ചെസ് കേരള പ്രസിഡന്റ് എൻ.ആർ. അനിൽകുമാർ, സെക്രട്ടറി സലിം യൂസഫ്, എക്സിക്യൂട്ടീവ് അംഗം കെ.സി. ശ്രീകുമാർ എന്നിവർ ചേർന്ന് കഴിഞ്ഞദിവസം ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറി. 18 രാജ്യങ്ങളിൽ നിന്ന് 431താരങ്ങൾ ടൂർണമെന്റിൽ പങ്കെടുത്തു. പ്രവേശന ഫീസിനു പകരം 250 രൂപയിൽ കുറയാത്ത സംഭാവനകൾ താരങ്ങൾ നൽകി. മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ എസ്.എൽ. നാരായണനും അഭിജിത്ത് ഗുപ്തയും തങ്ങളുടെ സമ്മാനത്തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു.