ചെന്നൈ: തമിഴ്നാട്ടിൽ നടൻ രാഘവ ലോറൻസിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന അനാഥാലയത്തിലെ 18 കുട്ടികൾക്കും മൂന്നു ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ രണ്ട് പേർ ഭിന്നശേഷിക്കാരാണ്. ഇവരെല്ലാവരും ആശുപത്രിയിൽ ചികിത്സയിലാണ്. പനിയുടെ ലക്ഷണങ്ങൾ കണ്ട് പരിശോധിച്ചപ്പോഴാണ് കുട്ടികളിൽ കൊവിഡ് പോസിറ്റീവാണെന്ന് തിരിച്ചറിഞ്ഞതെന്ന് അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ വെളിപ്പെടുത്തി.