beverages-

തിരുവനന്തപുരം: ഞായറാഴ്ചയും തിങ്കളാഴ്ചയും സംസ്ഥാനത്ത് മദ്യവില്പന ഇല്ലെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍. മദ്യവിതരണത്തിനായി തയ്യാറാക്കിയ ബെവ് ക്യു ആപ്പിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ ചൊവ്വാഴ്ചക്കകം പരിഹരിക്കും. ചൊവ്വാഴ്ച മുതല്‍ പൂര്‍ണതോതില്‍ ആപ്പ് സജ്ജമാകുമെന്നും ബിവറേജസ് കോര്‍പ്പറേഷന്‍ വ്യക്തമാക്കി. നാളത്തെ മദ്യവില്പനയ്ക്കുളള ബുക്കിംഗ് ഇന്ന് വൈകീട്ട് ആറരയ്ക്ക് ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.

ദ്യവിതരണത്തില്‍ ബെവ് ക്യു ആപ്പ് തല്‍ക്കാലം തുടരാൻ എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചിരുന്നു.. തീരുമാനം. ആപ്പിലൂടെ ടോക്കണ്‍ ബുക്ക് ചെയ്യാന്‍ പോലും കഴിയാതെ വന്നതോടെ, ആപ്പിനെതിരെ വ്യാപകമായ ആക്ഷേപമാണ് ഉയരുന്നത്. സാങ്കേതിക പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആപ്പ് പിന്‍വലിക്കുമെന്ന തരത്തില്‍ അഭ്യൂഹങ്ങളും പരന്നിരുന്നു. എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ നിര്‍ദേശം.

ആപ്പ് നിര്‍മാതാക്കള്‍ക്ക് സ്റ്റാര്‍ട്ടപ്പ് കമ്പനിയാണെന്ന പരിഗണനയാണ് നല്‍കിയതെന്നാണ് സാങ്കേതിക പ്രശ്‌നങ്ങള്‍ സംബന്ധിച്ച ആക്ഷേപങ്ങള്‍ സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.