കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ജൂൺ ഒന്നു മുതൽ ക്ഷേത്രങ്ങൾ, മുസ്ലീം, ക്രിസ്ത്യൻ പള്ളികൾ, ഗുരുദ്വാരകൾ എന്നിവയടക്കമുള്ള എല്ലാ ആരാധനാലയങ്ങളും തുറക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി. പത്തിൽ കൂടുതൽ ആളുകളെ ആരാധനാലയങ്ങളിൽ പ്രവേശിപ്പിക്കില്ല. ഇവിടങ്ങളിൽ ആളുകൾ ഒത്തുചേരാനും പാടില്ല.
കൂടാതെ,തേയില, ചണം വ്യവസായങ്ങളും എല്ലാ സർക്കാർ - സ്വകാര്യ ഓഫീസുകളും ജൂൺ ഒന്നു മുതൽ പ്രവർത്തനമാരംഭിക്കും.
കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിൽ പശ്ചിമ ബംഗാൾ വിജയിച്ചെന്ന് മമത പറഞ്ഞു. എന്നാൽ, പുറത്തു നിന്ന് ആളുകൾ വരുന്നത് മൂലം കേസുകൾ ഇപ്പോൾ വർദ്ധിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.