tik-tok

ആലപ്പുഴ: ടിക്ക്ടോക്കിലെ വ്യാജ അക്കൗണ്ടുകളിലൂടെ തന്റെ ഫോട്ടോകൾ മോശമാക്കി പ്രചരിപ്പിക്കുന്നുവെന്ന പരാതിയുമായി യുവതി. വാർത്താസമ്മേളനം വിളിച്ചാണ് അമ്പലപ്പുഴ തകഴി സ്വദേശിയായ യുവതി പരാതിയുമായി രംഗത്തെത്തിയത്. തന്റെ ഫോട്ടോകൾ ഉപയോഗിച്ചുള്ള വീഡിയോകൾ വഴി പ്രചാരണം നടത്തിയവർക്കെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയതായും ഇവർ വ്യക്തമാക്കി.

അതേസമയം, തൃശൂർ സ്വദേശിയും തന്റെ സുഹൃത്തും സഹപ്രവർത്തകയുമായ യുവതിക്ക് മാത്രം അറിയാവുന്ന വിവരങ്ങളും അവരുടെ കൈവശമുള്ള ഫോട്ടോകളുമാണ് സോഷ്യൽ മീഡിയ ആപ്പിലെ വ്യാജ അക്കൗണ്ടുകൾ വഴി പ്രചരിപ്പിക്കുന്നതെന്നും യുവതി ആരോപിച്ചു. ഇരുപതോളം വ്യാജ അക്കൗണ്ടുകളാണ് ഇത്തരത്തിൽ പ്രവർത്തിക്കുന്നത്. യുവതി പറയുന്നു.

തന്റേത് മാത്രമല്ല, മറ്റ് പലരുടെയും സ്വകാര്യ വിവരങ്ങൾ ഈ വ്യാജ അക്കൗണ്ടുകൾക്ക് പിന്നിൽ പ്രവർത്തിക്കുന്നവർ ശേഖരിച്ചിട്ടുണ്ടെന്നും അവ ഉപയോഗിച്ച് ട്രോൾ ട്രോൾ വീഡിയോകൾ സൃഷ്ടിച്ച് അപമാനം വരുത്തുണ്ടെന്നും യുവതി വ്യക്തമാക്കുന്നു. ഇവരുടെ ഇരകളായ പലരുടെയും കുടുംബങ്ങളിൽ ഇത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. പത്തോളം പേരാണ് ഇത്തരത്തിൽ വ്യാജ അക്കൗണ്ടുകളുടെ കെണികളിൽ കുടുങ്ങിയത്. യുവതി പറഞ്ഞു.