ചെങ്ങന്നൂർ: അബുദാബിയിൽ നിന്നെത്തി കൊവിഡ് നീരീക്ഷണത്തിൽ കഴിഞ്ഞ യുവാവ് മരിച്ചു. പണ്ടനാട് വന്മഴി തെക്കേ കപ്ലാശേരിൽ ടി. കെ സ്‌കറിയാജോസിന്റെ മകൻ ജോയി (38) ആണ് മരിച്ചത്. പത്ത് വർഷമായി ആബുദബിയിലായിരുന്ന ജോയി ഏഴുമാസം മുമ്പ് നാട്ടിലെത്തി മടങ്ങിപ്പോയിരുന്നു. 27ന് വീണ്ടും നാട്ടിലെത്തി ഹരിപ്പാട്ടുള്ള ലോഡ്ജിലെ കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇന്ന് രാവിലെ രക്തം ഛർദ്ദിച്ച് അവശനായ ജോയിയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപ ത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരിച്ചു.
ഗുരുതതരമായ കരൾരോഗം ഉണ്ടായിരുന്നതായും സ്രവം കൊവിഡ് പരിശോധനയ്ക്ക് അയച്ചതായും അധികൃതർ അറിയിച്ചു.
അവിവാഹിതനാണ്. മാതാവ്: മേരികുട്ടി. സഹോദരി: ജോളി.