ajay-devgan
AJAY DEVGAN

മുംബയ്: ധാരാവിയിലെ കുടുംബങ്ങൾക്കായി സഹായമഭ്യർത്ഥിച്ച് ബോളിവുഡ് നടൻ അജയ് ദേവ്ഗൺ. അവിടത്തെ 700 കുടുംബങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ നിരവധി വ്യക്തികൾ പലയിടത്തും അവശ്യ റേഷനും ശുചിത്വ കിറ്റുകളും എത്തിച്ചു കൊടുക്കുന്നുണ്ട്. ഇനിയും കൂടുതൽ പേർ തയാറായി മുന്നോട്ട് വരുമെന്നാണ് പ്രതീക്ഷ- അജയ് പറഞ്ഞു. കൊവിഡ് വ്യാപനത്തെത്തുടർന്ന് നേരത്തെയും അജയ് സാമ്പത്തിക സഹായങ്ങളുമായി രംഗത്ത് വന്നിരുന്നു. മുംബയിലെ ആശുപത്രികളിലുള്ള ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമുള്ള സാധനങ്ങൾ എത്തിച്ചു കൊടുത്തും മറ്റും അജയ് സജീവമാണ്. ധാരാവിലെ യുവകലാകാരന്മാർ ചേർന്ന് ഒരുക്കിയ റാപ്പ് മ്യൂസിക്ക് വീഡിയോയിലും അജയ് ഭാഗമായിരുന്നു.