ലണ്ടൻ : ഈ വർഷത്തെ എഫ്.എ കപ്പ് ഫൈനൽ ആഗസ്റ്റ് ഒന്നിന് നടക്കുമെന്ന് ഇംഗ്ളീഷ് ഫുട്ബാൾ അസോസിയേഷൻ അറിയിച്ചു. കൊവിഡിനെത്തുർന്ന് നിറുത്തിവച്ചിരിക്കുന്ന പ്രിമിയർ ലീഗ് മത്സരങ്ങൾ ജൂൺ 17 ന് പുനരരാംഭിക്കുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതിന്റെ തുടർച്ചയാനാണ് എഫ്.എ കപ്പ് ഫൈനൽ തീയതിയും പ്രഖ്യാപിച്ചത്.
l എഫ്.എ കപ്പിന്റെ ക്വാർട്ടർ ഫൈനലുകൾ ജൂൺ 27, 28 , ജൂലായ് 11, 12 തീയതികളിൽ നടക്കും.
l സെമി ഫൈനലും ഫൈനലും വെംബ്ളി സ്റ്റേഡിയത്തിലാകും നടക്കുക.
അടുത്ത സീസൺ ലാലിഗ സെപ്.12 മുതൽ
മാഡ്രിഡ് : 2020 - 21 സീസണിലേക്കുള്ള സ്പാനിഷ് ലാലിഗ ഫുട്ബാൾ മത്സരങ്ങൾ സെപ്തംബർ 12 ന് തുടങ്ങാനാകുമെന്ന് ലീഗ് പ്രസിഡന്റ് ഹാവിയർ ടെബാസ് അറിയിച്ചു. ഈ സീസണിൽ നിറുത്തി വച്ചിരിക്കുന്ന മത്സരങ്ങൾ ജൂൺ 11 ന് പുനരാരംഭിച്ച് ജൂലായ് 19 ന് അവസാനിപ്പിക്കും.
സെരി എ ജൂൺ 20 മുതൽ
മിലാൻ : നിറുത്തിവച്ചിരിക്കുന്ന ഇറ്റാലിയൻ സെരി എ ഫുട്ബാൾ മത്സരങ്ങൾ ജൂൺ 20 ന് പുനരാരംഭിക്കാൻ സർക്കാർ അന്തിമ അനുമതി നൽകി.