covid

ന്യൂഡൽഹി: നാലാംഘട്ട ലോക് ഡൗൺ നാളെ അവസാനിക്കാനിരിക്കെ ഇന്ത്യ കൊവിഡ് കേസുകളുടെ എണ്ണത്തിൽ തുർക്കിയെയും മരണത്തിൽ ചൈനയെയും മറികടന്നത് രാജ്യത്ത് രോഗവ്യാപനം രൂക്ഷമാകുന്നതിന്റെ തെളിവാണ്. ഈ സാഹചര്യത്തിൽ രോഗം അതീവ രൂക്ഷമായ മേഖലകളിൽ ലോക്ഡൗൺ നീട്ടാനുള്ള പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൻ കി ബാത്തിൽ ഉണ്ടായേക്കും.

ലോക്ക് ഡൗൺ നീട്ടുന്നതും ഇളവുകളും സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ മുഖ്യമന്ത്രിമാരുമായി വിഡിയോ കോൺഫറൻസ് നടത്തിയിരുന്നു.

നിയന്ത്രണങ്ങൾ പൂർണമായി ഒഴിവാക്കരുതെന്നും എന്നാൽ കൂടുതൽ സാമ്പത്തിക പ്രവർത്തനങ്ങൾക്കായി ഇളവുകൾ വേണമെന്നും മുഖ്യമന്ത്രിമാർ ആവശ്യപ്പെട്ടു. അമിത് ഷാ ഈ ആവശ്യങ്ങൾ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഇളവുകൾ അടങ്ങിയ പുതിയ മാർഗരേഖ കേന്ദ്രം പുറത്തുവിടും.

മുമ്പുള്ള ഘട്ടങ്ങളിൽ ലോക്ക് ഡൗൺ തീരും മുൻപ് കേന്ദ്ര കാബിനറ്റ് സെക്രട്ടറി സംസ്ഥാനങ്ങളുടെ നിലപാടുകൾ ആരാഞ്ഞ ശേഷം പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും ചർച്ച നടത്തി ധാരണയുണ്ടാക്കുകയായിരുന്നു. ഇക്കുറി കാബിനറ്റ് സെക്രട്ടറിയുടെ ചർച്ചയ്ക്കു ശേഷം സംസ്ഥാനങ്ങളുമായി അമിത് ഷാ നേരിട്ട് ചർച്ച നടത്തുകയായിരുന്നു.

രാജ്യത്തെ കൊവിഡ് കേസുകളിൽ 70 ശതമാനത്തിലധികവും റിപ്പോർട്ട് ചെയ്യുന്ന മഹാരാഷ്‌ട്ര, ഡൽഹി, ഗുജറാത്ത്, തമിഴ്നാട്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന എന്നിവിടങ്ങളിലെ പതിമൂന്ന് നഗരങ്ങളിൽ മാത്രമായി ലോക്ക് ഡൗൺ തുടരുമെന്നും മറ്റിടങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുമെന്നുമാണ് സൂചന.

മുഖ്യമന്ത്രിമാരുടെ നിർദ്ദേശങ്ങൾ

@നിയന്ത്രണങ്ങളോടെ റസ്‌റ്റോറന്റുകളും ഷോപ്പിംഗ് മാളുകളും തുറക്കണം@ജൂൺ ഒന്നുമുതൽ ഷോപ്പിംഗ് മാളുകളും മൾട്ടിപ്ളക്‌സുകളും തുറക്കണമെന്ന് കർണാടക. ആരാധനാലയങ്ങൾ തുറക്കണമെന്ന് കർണാടക നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പരിഗണിച്ചേക്കും.

@ഹോട്ടലുകൾ തുറന്ന് 50ശതമാനം സീറ്റുകളിൽ ഭക്ഷണം വിളമ്പാനും ജിംനേഷ്യങ്ങൾ തുറക്കാനും അനുവദിക്കണമെന്ന് ഗോവ.

@ലോക്ക് ഡൗൺ 15 ദിവസം കൂടി നീട്ടാനും ഗോവ ആവശ്യപ്പെട്ടു.

ഇന്ത്യയിലെ രോഗവ്യാപനം

@24 മണിക്കൂറിനിടെ 7466 പുതിയ രോഗികൾ
@ ഒരുദിവസത്തെ റെക്കാ‌ർഡ് കുതിപ്പാണിത്.

@175 പേർ കൂടി മരിച്ചു

@ മരണത്തിലും ഇന്ത്യ ചൈനയെ മറികടന്നു.

@ഇന്ത്യയിലെ ആകെ രോഗികൾ 1,​67,​000 കടന്നു. മരണം 4706.

@ ചൈനയിലെ ആകെ രോഗികൾ 82,​995. മരണം 4634

@ഇന്ത്യയ്ക്ക് തൊട്ടുമുന്നിൽ 1.8 ലക്ഷം രോഗികളുള്ള ജർമ്മനി

@ലോകത്തെ ഏറ്റവും വലിയ ലോക് ഡൗൺ ഏർപ്പെടുത്തിയ ഇന്ത്യ രോഗികളുടെ എണ്ണത്തിൽ ഏഷ്യയിൽ ഒന്നാമതാണ്.

@മരണസംഖ്യയിൽ ഇറാന് ശേഷം രണ്ടാമത്.