covid-death

ആലപ്പുഴ: അബുദാബിയിൽ നിന്നുമെത്തിയ ആലപ്പുഴ സ്വദേശി മരിച്ചത് കൊവിഡ് രോഗബാധ മൂലമെന്ന് സ്ഥിരീകരണം. ആലപ്പുഴ പാണ്ടനാട് സ്വദേശി തെക്കേപ്ലാശേരിൽ ജോസ് ജോയ് ആണ് മരണമടഞ്ഞത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒൻപതായി ഉയർന്നു.

ഇന്ന് ഉച്ചയ്ക്ക് രണ്ടര മണിയോടടുത്താണ് മരണം സംഭവിച്ചത്. 38 വയസ്സായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജിൽ വച്ചായിരുന്നു അന്ത്യം. കൊവിഡ് നിരീക്ഷണത്തിലിരിക്കെയാണ് ഇദ്ദേഹം മരണമടഞ്ഞത്. ഇദ്ദേഹത്തിന് ഗുരുതരമായ അവസ്ഥയിൽ കരൾരോഗവും ഉണ്ടായിരുന്നതായി വിവരമുണ്ട്.

തുടർന്ന് ഇദ്ദേഹത്തിന്റെ പരിശോധനാ ഫലം പോസിറ്റീവാണെന്ന് കണ്ടെത്തുകയായിരുന്നു. മെയ് 29നാണ് ജോസ് അബുദാബിയിൽ നിന്നും കേരളത്തിലേക്ക് എത്തിയത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചായിരിക്കും സംസ്കരിക്കുക. ആറ് മാസങ്ങൾക്ക് മുൻപാണ് ജോസ് വീണ്ടും ഗൾഫിലേക്ക് പോയത്