uae

ദുബായ്: യു.എ.ഇയിൽ 638 പേർക്ക് കൂടി കൊവിഡ് രോഗം ബാധിച്ചതായി സ്ഥിരീകരിച്ചു. ഒപ്പം ആകെ മരണസംഖ്യ 260 ആയി ഉയർന്നിട്ടുണ്ട്. രണ്ട് പേർഎം കൂടി രോഗം മൂലം മരിച്ചതോടെയാണിത്. അതേസമയം 412 പേർ രോഗം ഭേദമായി ആശുപത്രി വിട്ടതായും രാജ്യത്തെ ആരോഗ്യ/രോഗപ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

ഖലീജ് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 33,170 ആയി ഉയർന്നിട്ടുണ്ട്. രോഗമുക്തി നേടിയവരുടെ ആകെ കണക്ക് 17,097ആണ്. ഇതുവരെ ആകെ 20,11,000 പരിശോധനകൾ നടന്നതായും ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.

36,000 പരിശോധനകൾ നടത്തിയപ്പോഴാണ് പുതുതായി 638 പേർക്ക് രോഗം കണ്ടെത്തിയതെന്നും അവർ പറയുന്നു. രാജ്യത്തെ ജനങ്ങൾ സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്ന് ആവർത്തിച്ച ആരോഗ്യമന്ത്രാലയം എല്ലാവരും സാമൂഹിക അകലം പാലിക്കുന്നതിൽ ജാഗ്രത പുലർത്തണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.