prunes

പ്ലം ഉണക്കിയെടുക്കുന്നതാണ് പ്രൂൺസ്. ഇവയിൽ ദഹനം ആരോഗ്യകരമാക്കുന്ന നാരുകൾ, മിനറലുകൾ, നിയാസിൻ, വിറ്റാമിൻ ബി6, ബീറ്റാ കരോട്ടിൻ, വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവ ധാരാളമുണ്ട്. ഇവയിലെ മിനറലുകൾ രക്തസമ്മർദ്ദം നിയന്ത്രിക്കും.


കോശങ്ങളുടെ ആരോഗ്യവും രോഗപ്രതിരോധ ശക്തിയും ഉറപ്പാക്കാം. ഇതിലുള്ള ആൻതോ സൈനിൻ എന്ന കരോട്ടിനോയ്ഡ് അർബുദത്തെ പ്രതിരോധിക്കാൻ സഹായിക്കുന്നു. പ്രൂൺസിന് മലബന്ധം അകറ്റാനും ദഹനശക്തി വർദ്ധിപ്പിക്കാനും കഴിവുണ്ട്.

അസ്ഥി സംബന്ധമായ പ്രശ്നങ്ങളുള്ളവർ പ്രൂൺസ് കഴിക്കണം. കാരണം അസ്ഥിക്ഷയത്തെ തടയാൻ കഴിവുള്ള ഘടകങ്ങൾ ഇതിലുണ്ട്. മാത്രമല്ല ഉണങ്ങിയ പ്ലമ്മിൽ കാത്സ്യം ധാരാളം അടങ്ങിയിട്ടുള്ളതിനാൽ എല്ലുകളുടെ ബലം വർദ്ധിപ്പിക്കാൻ സഹായകവുമാണ്.


കുട്ടികളും സ്ത്രീകളും പ്രായമായവരും കഴിക്കുന്നത് ആരോഗ്യവും രോഗപ്രതിരോധ ശക്തിയും ഉറപ്പാക്കാൻ അത്യുത്തമമാണ്. കിഡ്നി സ്റ്റോൺ ഉള്ളവർ പ്ലമ്മും പ്രൂൺസും ഒഴിവാക്കുക. കാരണം ധാരാളം ഓക്സലേറ്റ് അടങ്ങിയിരിക്കുന്നതിനാൽ കാത്സ്യം ഓക്സലേറ്റ് സ്റ്റോൺ ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട്.