കൊല്ലം: ഡെങ്കിപ്പനി ബാധിച്ച് ഏഴുപേർ പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അഞ്ചലിൽ രണ്ടും ഏരൂരിൽ മൂന്നും കരവാളൂരിലു നഗരസഭയിലെ കലയനാട്ട് ഒരാൾക്കുമാണ് ഡെങ്കി ബാധിച്ചത്. വ്യാഴാഴ്ച 4പേർ ഡെങ്കിപ്പനിക്ക് ചികിത്സതേടി എത്തിയിരുന്നു. വേനൽ മഴ ആരംഭിച്ച ശേഷം 57 ഓളംപേർക്കാണ് പനി ബാധിച്ചത്.