covid-19

കൊല്ലം:ക്വാറന്റൈൻ ലംഘനം നടത്തിയ രണ്ടുപേരെ പൊലീസ് ഇടപെട്ട് 28 ദിവസത്തെ നിർബന്ധിത ക്വാറന്റൈനിലാക്കി. ഐവർകാല പുത്തനമ്പലം അരിയോട്ടു വടക്കത്തിൽ ബിജു (27) , ഐവർകാല പുത്തനമ്പലം അരിയോട്ടു തെക്ക് രാഘവൻ (68) എന്നിവരെയാണ് നിർബന്ധിത ക്വാറന്റൈൻ സെന്ററുകളിലേക്ക് മാറ്റിയത്.

ഈ മാസം 25ന് ഇവർ തമിഴ്‌നാട്ടിൽ ഒരു മരണത്തിനു പോകുകയും, 27ന് തിരികെ വരുകയും ചെയ്തിരുന്നു. തുടർന്ന് ഇവരോട് ക്വാറന്റൈനിൽ പോകാൻ പോകാൻ ആരോഗ്യ പ്രവർത്തകർ നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ ശാസ്താംകോട്ട പൊലീസിന്റെ അന്വേഷണത്തിൽ ക്വാറന്റൈൻ ലംഘനം ബോദ്ധ്യപ്പെടുകയും കളക്ടർക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു. കളക്ടറുടെ നിർദ്ദേശത്തെ തുടർന്നാണ് ഭരണിക്കാവിലെ കേന്ദ്രത്തിൽ 28 ദിവസത്തെ നിർബന്ധിത ക്വാറന്റൈനിലാക്കിയത്. ഇവർക്കെതിരെ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.