pic

റിയാദ്: 24 മണിക്കൂറിനിടെ സൗദി അറേബ്യയിൽ 17 പേർകൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മൊത്തം മരിച്ചവരുടെ എണ്ണം 458 ആയി. പുതുതായി 1,581 പേർക്ക് രോഗം സ്ഥിരീകരിച്ചു. 24,295 പേരാണ് ചികിത്സയിലുള്ളത്. സൗദിയിൽ മൊത്തം രോഗം ബാധിച്ചവർ 81,766 പേരാണ്. ഇതിൽ 57,013 പേർക്ക് രോഗം ഭേദമായി.

റിയാദ് 483, ജിദ്ദ 251, മക്ക 189, ദമാം 124, ഹൊഫൂഫ് 107, മദീന 52, ജുബൈൽ 49, ഖുലൈസ് 33, ഖതീഫ് 30, ബഖീഖ് 26, അൽകോബാർ 18, ഹയിൽ 15, തായിഫ് 14, ദഹ്രാൻ 13, അഹദ് റുഫൈദ 11, അൽഖർജ് 11, വാദി ദവാസിർ 10, നജ്റാൻ 9, യാമ്ബു 8, തബൂക് 7, അബഹ 6, ഖമീസ് മുശൈത് 6, സുലൈൽ 6, ഹോത്താ ബനി തമീം 6, ബുറൈദ 5 എന്നിങ്ങനെയാണ് പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം.

മക്കയിലും കർഫ്യൂവിൽ ഇളവ് നല്കാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. രണ്ടു ഘട്ടങ്ങളിലായിരിക്കും ഇളവ് നൽകുക. ആദ്യ ഘട്ടമായ മേയ് 31 മുതൽ ജൂൺ 20 വരെ രാവിലെ 6 മുതൽ വൈകിട്ട് 3 വരെ പുറത്തിറങ്ങാം. ഈ സമയം മക്കയിലേക്കും പുറത്തേക്കും യാത്ര ചെയ്യാം. രണ്ടാം ഘട്ടം തുടങ്ങുന്ന ജൂൺ 21 മുതൽ രാത്രി 8 വരെ പുറത്തിറങ്ങാം. എന്നാൽ, പൂർണമായും അടച്ചിട്ട പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ തുടരും.

കുവൈറ്റിൽ 1,072 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 25,184 ആയി.. ഇവരിൽ 7,896 പേർ ഇന്ത്യക്കാരാണ്. 9 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 194 ആയി. ഇന്നു 575 പേരാണ് രോഗ മുക്തി നേടിയത്. രോഗം മാറിയവരുടെ എണ്ണം 9,273 ആയി. 15,717 പേരാണ് ചികിത്സയിൽ കഴിയുന്നത്.ഇവരിൽ 191 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. ക്യാപിറ്റൽ ഗവർണറേറ്റിൽ 92,ഹവല്ലി ഗവർണറേറ്റിൽ 111,അഹമദി ഗവർണറേറ്റിൽ 293,ഫർവാനിയ ഗവർണറേറ്റിൽ 353,ജഹ്ര ഗവർണറേറ്റിൽ 223 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.