train

ന്യൂഡൽഹി:ചില സംസ്ഥാനങ്ങൾ എതിർപ്പ് ഉന്നയിച്ചതോടെ ജൂൺ ഒന്നു മുതൽ ട്രെയിൻ സർവീസ് ആരംഭിക്കുന്നത് അനിശ്ചിതത്വത്തിലായി. അതേസമയം എതിർപ്പ് അറിയിച്ച സംസ്ഥാനങ്ങളിൽ സ്റ്റോപ്പ് ഇല്ലാതെ ട്രെയിൻ ഒാടിക്കുന്നതിനുള്ള സാധ്യതയും റെയിൽവേ ആലോചിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഒൗദ്യോഗികസ്ഥിരീകരണം ലഭിച്ചിട്ടില്ല.

കേരളത്തിൽ രണ്ട് ജനശതാബ്ദി സർവീസുകളും മൂന്ന് ദീർഘദൂര സർവീസുകളുമാണ് ആരംഭിക്കുമെന്നാണ് അറിയിപ്പ് ലഭിച്ചിട്ടുള്ളത്. സംസ്ഥാനം അറിയിച്ചതനുസരിച്ച് സ്റ്റോപ്പുകളുടെ എണ്ണം കുറച്ചിട്ടുണ്ട്.