pic

തിരുവനന്തപുരം: പ്രവാസികളിൽ നിന്ന് ക്വാറന്റീൻ ഫീസ് ഈടാക്കുന്നത് ക്രൂരമായ നടപടിയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രവാസികളിൽ നിന്ന് ക്വാറന്റീൻ ഫീസ് ഈടാക്കുന്നതിനെതിരെ സെക്രട്ടേറിയേറ്റിന് മുന്നിലെ യു.ഡി.എഫ് പ്രതിഷേധത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ പ്രവാസികൾക്കും ക്വാറന്റീൻ സൗജന്യമാക്കണം.സർക്കാർ പ്രവാസികളെ അപമാനിക്കുകയാണ് ചെയ്യുന്നത്. എല്ലാ കക്ഷികളും ഇതിനെതിരെ പറഞ്ഞിട്ടും മുഖ്യമന്ത്രിക്ക് ധിക്കാരമാണ്.

കൊവിഡ് നേരിടുന്നതിൽ സംസ്ഥാന സർക്കാരിന് പ്രതിപക്ഷം പിന്തുണ നൽകിയിട്ടുണ്ട്. എന്നാൽ ന്യൂനതകളുണ്ടായാൽ അത് ചൂണ്ടിക്കാട്ടും. പക്ഷെ, അത് അംഗീകരിക്കാൻ സർക്കാർ തയ്യാറല്ല.

ബെവ് കോ ആപ്പ് വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസാണ് ഒന്നാം പ്രതി. മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് കമ്പനി തെരഞ്ഞെടുത്തത്. സി.പി.എം സഹയാത്രികന്റെ കമ്പനിയെ തെരഞ്ഞെടുത്തത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും ചെന്നിത്തല പറഞ്ഞു.