മുംബൈ: മുതിർന്ന ഗാനരചയിതാവ് യോഗേഷ് എന്ന യോഗേഷ് ഗൗർ അന്തരിച്ചു. 60കളിലും 70കളിലും ബോളിവുഡിന്റെ തിളക്കമാർന്ന ഗാനരചയിതാവായിരുന്നു യോഗേഷ്. അദ്ദേഹത്തോടൊപ്പം നിരവധി ചലച്ചിത്ര ഗാനങ്ങളുടെ പിന്നണിയിൽ പ്രവർത്തിച്ച പ്രസിദ്ധ ഗായിക ലതാമങ്കേഷ്കർ സ്മരണാഞ്ജലി ട്വിറ്രറിൽ കുറിച്ചു.
'യോഗേഷ്ജിയുടെ മരണത്തെ കുറിച്ച് ഇപ്പോൾ അറിഞ്ഞു. വളരെയധികം സങ്കടമുണ്ട്. ധാരാളം ഹൃദയസ്പർശിയായ ഗാനങ്ങൾ എഴുതിയ ആളായിരുന്നു യോഗേഷ്. അദ്ദേഹത്തിന്റെ നിരവധി ഗാനങ്ങൾക്ക് ഞാൻ പാടിയിട്ടുണ്ട്. വളരെ നല്ല മനുഷ്യനായ അദ്ദേഹത്തിന് എന്റെ ആദരാഞ്ജലി.' ലതാമങ്കേഷ്കർ കുറിച്ചു.
2018 mein humne Deenanath Puraskar se Yogesh ji ko sammanit kiya tha. pic.twitter.com/CgXCO9JCec
— Lata Mangeshkar (@mangeshkarlata) May 29, 2020
മാസ്റ്റർ ദീനനാഥ് മങ്കേഷ്കർ അവാർഡ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയിൽ നിന്ന സ്വീകരിക്കുന്ന യോഗേഷിന്റെ ചിത്രവും ഒരു ഗാനവും ലതാമങ്കേഷ്കർ പങ്കുവച്ചു. ലതയുടെ പിതാവാണ് ദീനനാഥ് മങ്കേഷ്കർ. 1962ൽ പുറത്തിറങ്ങിയ സഖി റോബിൻ ചിത്രമാണ് യോഗേഷിന് ബ്രേക് നൽകിയത്. അമിതാഭ് ബച്ചൻ രാജേഷ് ഖന്ന ഇവർ അഭിനയിച്ച ചിത്രമായ ആനന്ദ്, രജ്നിഗന്ധ, ഛോട്ടി സി ബാത് എന്നിവയെല്ലാം യോഗേഷ് ഗാനരചന നിർവ്വഹിച്ച ചില ചിത്രങ്ങളാണ്.