കോട്ടയം: വീട്ടുമുറ്റത്ത് മരിച്ചനിലയിൽ കണ്ടെത്തിയ ഹോട്ടൽ ജീവനക്കാരന്റേത് ഹൃദ്യോഗമെന്ന് പോസ്റ്റുമോർട്ടത്തിന്റെ പ്രാഥമിക കണ്ടെത്തൽ. 28ന് പാതിരാത്രിയോടെയാണ് ഏഴാച്ചേരി മാടയ്ക്കൽ അഗസ്റ്റിന്റെ മകൻ ജയന്റെ (42) മൃതദേഹം വീട്ടുമുറ്റത്ത് കണ്ടെത്തിയത്. രാമപുരം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തിയശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. ഇടുക്കി ചെറുതോണിയിലെ സ്വകാര്യ റിസോർട്ടിലെ ജീവനക്കാരനായിരുന്നു ജയൻ.