mc

ന്യൂഡൽഹി: കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കൂടിയതോടെ ഡൽഹിയിലെ ആശുപത്രികളിലെ മോർച്ചറികൾ നിറഞ്ഞു. ശ്മശാനങ്ങളിൽ മൃതദേഹങ്ങൾ സംസ്കരിക്കാൻ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ മാേർച്ചറി മുഴുവൻ മൃദേഹങ്ങളാണ്. ഇവയെല്ലാം തടികൾ ഉപയോഗിച്ച് ദഹിപ്പിക്കാനുള്ള നടപടികളാണ് നടക്കുന്നത്.ഡൽഹിയിലെ ലോക് നായക് ജയ് പ്രകാശ് നാരായൺ ആശുപത്രിയിൽ മോർച്ചറിയിൽ നിറയെ മൃതദേഹങ്ങൾ സംസ്കരിക്കാനാവാതെ സൂക്ഷിച്ചിരിക്കുകയാണ്.

എൽ.എൻ.ജെ.പി ആശുപത്രിയിലെ മോർച്ചറിയിൽ നിന്നുള്ള മൃതദേഹങ്ങളുടെ ദൃശ്യങ്ങൾ മൊബൈലിലൂടെ നിരവധി പേർ ഷെയർ ചെയ്യുകയാണ്. ആശുപത്രിയിലെ 80 റാക്കിലും മൃതദേഹങ്ങൾ നിറഞ്ഞതോടെ തറയിലും മൃതദേഹങ്ങളുടെ കൂട്ടമായി. 398 പേരാണ് ഡൽഹിയിൽ മരിച്ചത്.