ഷെയ്ൻ നിഗം നായകനാകുന്ന വെയിൽ എന്ന ചിത്രം ഒാൺെെലനിൽ റിലീസ് ചെയ്യില്ലെന്ന് നിർമ്മാതാവ് ജോബി ജോർജ്. ചിത്രത്തിന്റെ ചിത്രീകരണം തൊണ്ണൂറുശതമാനവും പൂർത്തിയായിക്കഴിഞ്ഞു.ഡബ്ബിംഗ് ജോലികളും അവസാന മിനുക്ക് പണികളും നടക്കുകയാണ്.
ഇതിനിടെ ഓൺലൈൻ റിലീസിങ്ങിനായി ചില കമ്പനികൾ നിർമ്മാതാവ് ജോബി ജോർജിനെസമീപിച്ചിരുന്നു. എന്നാൽ പ്രതിസന്ധി ഘട്ടത്തിൽ തിയേറ്റർ ഉടമകളെ കൈവിടില്ലെന്നാണ്നിർമ്മാതാവ് ജോബി ജോർജിന്റെ നിലപാട്.ഷൈലോക്ക് ഉൾപ്പടെയുള്ള തന്റെ സിനിമകളെ തിയേറ്ററുകൾ വലിയതോതിൽസഹായിച്ചിട്ടുണ്ട്. അതിനാൽ തിയേറ്ററുകളിൽ തന്നെ വെയിൽ റിലീസ് ചെയ്യും.അതിനായി കാത്തിരിക്കേണ്ടി വന്നാൽ അതിനും താൻ തയ്യാറാണെന്ന് ജോബി ജോർജ് പറഞ്ഞു.