covid

കണ്ണൂർ: വിദേശത്തുനിന്നെത്തി കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ ആൾ കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് അഴിയൂർ സ്വദേശി ഹാഷിം എന്ന അറുപത്തിരണ്ടുകാരനാണ് മരിച്ചത്. വീട്ടിൽ നിരീക്ഷണത്തിലിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ആദ്യം മാഹി ആശുപത്രിയിലും തുടർന്ന് തലശേരി സഹകരണ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇയാളെ ആശുപത്രിയിലെത്തിച്ച ബന്ധുക്കൾ നിരീക്ഷണത്തിലിരിക്കുകയാണെന്ന കാര്യം മറച്ചുവച്ചുവെന്ന് ആരോപണമുണ്ട്.

ആശുപത്രിയിൽ കൊണ്ടുപോകുന്ന കാര്യം ആരോഗ്യവകുപ്പും അറിഞ്ഞിട്ടില്ല. മൃതദേഹം തലശേരി സഹകരണ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഇയാളുടെ സ്രവപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇയാളെ പരിശോധിച്ച ഡോക്ടർമാർ അടക്കമുള്ളവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.